scorecardresearch

എല്ലാ പുസ്‌തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ പറ്റണമെന്നില്ല; വിവാഹമോചനത്തെ കുറിച്ച് ശ്വേതയുടെ വെെകാരിക കുറിപ്പ്

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയാണ് വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയാണ് വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്

author-image
Entertainment Desk
New Update
ദാമ്പത്യമേ അവസാനിച്ചിട്ടുള്ളൂ; ഞങ്ങൾ നല്ല സുഹൃത്തുക്കൾ: വിവാഹ മോചനത്തെ കുറിച്ച് ശ്വേത ബസു

നടി ശ്വേത ബസു പ്രസാദും ഭര്‍ത്താവ് രോഹിത്ത് മിത്താലും പിരിയുന്നു. വിവാഹമോചിതയാകുന്ന കാര്യം ശ്വേത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 നായിരുന്നു വിവാഹം.

Advertisment

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയാണ് വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്. എന്തുകൊണ്ട് വിവാഹമോചനം നേടുന്നു എന്ന് ശ്വേത ബസു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. വളരെ വൈകാരികമായാണ് ശ്വേത വിവാഹമോചനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Read Also: റെഡ്കാർപെറ്റിലെത്താൻ ഗൗരിയെ സഹായിച്ച് ഷാരൂഖ് ഖാൻ, ആരാധകരുടെ നിറഞ്ഞ കയ്യടി

"രോഹിത്ത് മിത്താലും ഞാനും വിവാഹബന്ധം ഉപേക്ഷിക്കാനും പരസ്‌പരം പിരിയാനും തീരുമാനിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങളായി ഇതേകുറിച്ച് ആലോചനയിലായിരുന്നു. സ്വന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും പരിഗണിച്ച് ഞങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിത്. എല്ലാ പുസ്തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ കഴിയണമെന്നില്ല. അത് പുസ്തകം മോശമായതിനാല്‍ അല്ല, വായിക്കാന്‍ സാധിക്കാത്തതിനാലും അല്ല. ചിലതെല്ലാം പൂര്‍ണമായി വായിക്കാത്തതാണ് എപ്പോഴും നല്ലത്. അതിന് പലകാരണങ്ങളും ഉണ്ടാകും. എന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ചതിനും പകരം വയ്ക്കാനില്ലാത്ത ഓര്‍മകള്‍ സമ്മാനിച്ചതിനും രോഹിത്തിന് നന്ദി പറയുന്നു. ശോഭനമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നു" ശ്വേത ബസു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisment

View this post on Instagram

A post shared by Shweta Basu Prasad (@shwetabasuprasad11) on

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്‌ഡില്‍ പിടിക്കപ്പെട്ട്‌ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് ശ്വേത ബസു. മിനിസ്ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം നിരവധി ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. യുവ സംവിധായകനാണ് രോഹിത്ത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് കഴിഞ്ഞ വർഷം പൂനെയിൽവച്ച് വിവാഹം നടന്നത്.

Read Also: Horoscope Today December 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഇത് ഞങ്ങളുടെ ലോകം' എന്ന സിനിമയിലൂടെ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്വേത ബസു.

Divorce Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: