ചൊവ്വയും വ്യാഴവും തമ്മില്‍ ഇപ്പോഴുള്ള ബന്ധം പതിയെ മങ്ങി തുടങ്ങിയെങ്കിലും വളരെ നല്ല മാറ്റത്തിന്‍റെ സൂചനയാണ് ഇത് കാണിക്കുന്നത്. പരിശ്രമിച്ചാല്‍ എന്തും സാധ്യമാകുന്ന സമയമാണിതെന്നാണ് കാണുന്നത്. ഇപ്പോള്‍ ചുറ്റും നടക്കുന്ന പല കാര്യങ്ങളും വര്‍ഷങ്ങളായ് തിരശ്ശീലയ്ക്ക് പുറകില്‍ നടക്കുന്ന കാര്യങ്ങളാണ്. അത് മറ നീക്കി പുറത്ത് വന്നെന്ന് മാത്രമേയുള്ളൂ..

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നത്, ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം നല്‍കിയേക്കാം. ഗാര്‍ഹികവിഷയങ്ങളില്‍ എല്ലാ പിന്തുണയും നല്‍കുന്ന രീതിയിലാണ് ചന്ദ്രന്‍റെ സ്ഥാനം. അതുപോലെ നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെങ്കില്‍ മാത്രം കൈവശമിരിക്കുന്ന പണം ചെലവഴിക്കുന്നതാണ് കൂടുതൽ നല്ലത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചന്ദ്രന്‍റെ നല്ല രീതിയിലുള്ള പിന്തുണ, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൊണ്ടുവരേണ്ടതാണ്. പുതിയ മേഖലയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പദ്ധതികളും സംരംഭങ്ങളും വേണ്ട നല്ല രീതിയില്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ ഭാവിയില്‍ ഗുണം ചെയ്യും. ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അത് നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ജോലിയെക്കുറിച്ചും ഔദ്യോഗികജീവിതത്തില്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ മറ്റ് സ്വപ്നങ്ങളെക്കുറിച്ചും ഒരു വാക്ക് പറയേണ്ട സമയമാണ്. മറ്റുള്ളവരുടെ പിന്തുണയും അനുഭാവവുമില്ലാതെ ഈ മേഖലകളില്‍ വിജയം വരിക്കാനുളള സാധ്യത വളരെ കുറവാണെന്നാണ് കാണുന്നത്. അതുകൊണ്ട് തന്നെ കൂടെയുള്ളവരെ സന്തോഷിപ്പിക്കാനും നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്ന തരത്തില്‍ അവരുമായുള്ള ബന്ധം വളര്‍ത്താനും ശ്രമിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ആശയങ്ങളും സംവേദനങ്ങളുമായ് ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഭാഗ്യം കടാക്ഷിക്കുന്ന സമയമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രായോഗികമായ് ചിന്തിച്ച് ആവശ്യമെങ്കില്‍ ഇപ്പോഴുള്ള ശീലങ്ങളിലും മനോഭാവങ്ങളിലും തീരുമാനങ്ങളിലും മാറ്റങ്ങള്‍ വരുത്തുക. അതുപോലെ തന്നെ സുഹൃത്തുക്കളെയും പരിചയക്കാരെയും നിങ്ങളോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ദിവസാരംഭത്തില്‍ പ്രശ്നങ്ങളോടെയായിരിക്കും തുടക്കമെങ്കിലും ഉച്ചയോടെ എല്ലാം സമാധാനത്തിലാകുമെന്നാണ് കാണുന്നത്. കാര്യങ്ങളെല്ലാം നിങ്ങള്‍ വിചാരിക്കുന്നത് പോലെ നടക്കുമെങ്കിലും ഗാര്‍ഹിക ചെലവ് കൂടാനിടയുണ്ട്. ജോലി സ്ഥലത്ത് ഏറ്റെടുക്കുന്ന ഒരു പുതിയ ഉത്തരവാദിത്തം അടുത്ത ബന്ധങ്ങളില്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ആത്മവിശ്വാസവും കരുതലുമുള്ള വ്യക്തിയെന്ന രീതിയില്‍ നിങ്ങളുടെ സാമൂഹ്യപ്രതിച്ഛായ മാറുന്ന സമയമാണ്. കാര്യങ്ങളെക്കുറിച്ച് ധാരണയുള്ള വ്യക്തിയെന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്ന വ്യക്തിയായ് മറ്റുള്ളവര്‍ നിങ്ങളെ കാണും. ഇതിനിടയിലും നിങ്ങളെ തന്നെ ശ്രദ്ധിക്കുന്നതിന് തന്നെയായിരിക്കും പരിഗണന നല്‍കേണ്ടത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കഴിഞ്ഞ കുറേ വര്‍ഷങ്ങളായ് പല വിപ്ലവങ്ങളും നിങ്ങള്‍ നടത്തിയെങ്കിലും കരിയറിലെ പ്രധാനപ്പെട്ട വെല്ലുവിളികളൊക്കെ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുകയാണ്. നക്ഷത്രങ്ങളുടെ സ്വാധീനം ഇന്നത്തെ ദിവസം പണം കൊണ്ടുവരുമെങ്കിലും ധാരാളിത്തത്തിനുള്ള മനോഭാവവും ഉണ്ടാകാനിടയുള്ളതിനാല്‍ കരുതിയിരിക്കുക. പണമിടപാടുകളുടെ ഭാഗമായ് ചില ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെങ്കിലും എല്ലാ വശങ്ങളും നന്നായ് ആലോചിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിലവിലെ ഗ്രഹങ്ങളുടെ പ്രഭാവം നിങ്ങളുടെ ബന്ധങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് കാണുന്നതെങ്കിലും അതിന്‍റെ ഫലമെന്തായിരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. അടുത്ത മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകാനിടയുള്ള ചില സംഭവങ്ങള്‍ നിങ്ങളെ അടിമുടി ഉലച്ചേക്കാം. നിങ്ങളുടെ ആശയങ്ങള്‍ പരുക്കനായ് തോന്നുമെങ്കിലും അത് തന്നെയാണ് മികച്ചതെന്നതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ക്ക് നിങ്ങള്‍ തന്നെ നേതൃത്വം നല്‍കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനിലെയെ ഭരിക്കുന്ന വ്യാഴത്തിന് ഒരു ശീലമുണ്ട്, നിങ്ങളുടെ അബോധമനസ്സില്‍ സൂക്ഷിക്കുന്ന ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങളും ഉറച്ച ബോധ്യങ്ങളും അത് പുറത്ത് കൊണ്ടുവരും. അതുകൊണ്ട് തന്നെ നിങ്ങളുടെ മനസ്സില്‍ ദീര്‍ഘകാലമായുള്ള ചില ചോദ്യങ്ങളക്കുറിച്ച് ചര്‍ച്ചകളുണ്ടാവും ചെയ്യും. നിങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടുന്നതെന്ന് തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പൊതുവെ നിങ്ങള്‍ സ്വസ്ഥമായിരിക്കുന്ന സമയമാണെങ്കിലും ഗ്രഹങ്ങളുടെ ഇപ്പോഴത്തെ നിലയനുസരിച്ച് അധികം സമയം വിശ്രമിക്കാനുണ്ടാവില്ലെന്നാണ് മനസ്സിലാക്കേണ്ടത്. വ്യാപാരമേഖലയില്‍ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയിലേക്ക് വേണ്ട അടിത്തറ ഉറപ്പാക്കാനുള്ള സമയമാണ്. വിചാരിക്കാത്ത സമയത്ത്, വിചാരിക്കാത്ത വഴിയിലൂടെ വിചാരിക്കാത്ത രീതിയില്‍ പണം സമ്പാദിക്കുന്നതിനുള്ള ഒരു വഴി നിങ്ങളെ തേടിയെത്തുമെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കരിയറില്‍ പുതിയ സാധ്യതകള്‍ മുന്നില്‍ തെളിയുന്ന സമയമാണ്. കാര്യങ്ങളെല്ലാം നിങ്ങളുടെ വഴിക്കാണ് നീങ്ങുന്നതെങ്കിലും അതെല്ലാം ഫലപ്രാപ്തിയിലെത്താനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ ഇപ്പോഴുണ്ടാകുന്ന കാലതാമസം പിന്നീട് ഗുണകരമായ് മാറേണ്ടതാണ്. സ്വന്തം ചുവടുറപ്പിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമായും നിങ്ങള്‍‌ ചെയ്യേണ്ടത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അധികം വൈകാതെ ദൂരെ ഒരു സ്ഥലത്ത് നിന്നും സന്തോഷകരവും ഒരിക്കലും ലഭിക്കുമെന്ന് വിചാരിക്കാത്തതുമായ ഒരു ക്ഷണം നിങ്ങളെ തേടിയെത്തിയേക്കാം. ദൈനംദിനം ഇടപാടുകള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നതിനാല്‍ അവകാശപ്പെട്ട അവധികള്‍ സാധിക്കുമെങ്കില്‍ എടുക്കുക. നിങ്ങള്‍ക്കായ് മാറ്റി വയ്ക്കാന്‍ സമയമുണ്ടെങ്കില്‍, വ്യക്തിപരമായ പദ്ധതികള്‍ക്ക് തുടക്കമിട്ട് അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook