ബോളിവുഡിലെ മികച്ച ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇന്നലെ നടന്ന വോഗ് പവർ ലിസ്റ്റ് 2019 അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ ഗൗരിക്ക് ഒപ്പമാണ് ഷാരൂഖ് എത്തിയത്. ബ്ലാക്ക് അണിഞ്ഞ് സ്റ്റണ്ണിങ് ലുക്കിലാണ് ഇരുവരും പരിപാടിക്കെത്തിയത്. ഷാരൂഖ്-ഗൗരി ദമ്പതികൾക്കായിരുന്നു വോഗിന്റെ ഇത്തവണത്തെ മോസ്റ്റ് സ്റ്റൈലിഷ് കപ്പിൾ ഓഫ് ദി ഇയർ അവാർഡ്.
Read Also: ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ? കജോളിന്റെ രസകരമായ മറുപടി
അവാർഡ് നിശയിൽനിന്നുള്ളൊരു വീഡിയോയാണ് ഷാരൂഖ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. റെഡ്കാർപെറ്റിലെത്താൻ ഗൗരിയെ സഹായിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയിൽ കാണാനാവുക. ബ്ലാക്ക് നിറത്തിലുളള ലോങ് ഗൗൺ ആയിരുന്നു ഗൗരിയുടെ വേഷം. റെഡ്കാർപെറ്റിൽ ഫൊട്ടോയ്ക്ക് പോസ് ചെയ്യാനായി കടന്നുവരുമ്പോൾ ഗൗരിയുടെ വസ്ത്രം ഷാരൂഖ് കൈയ്യിലെടുത്തു പിടിക്കുകയായിരുന്നു.
മാത്രമല്ല, ഫൊട്ടോയ്ക്ക് ഗൗരി പോസ് ചെയ്യാൻ തുടങ്ങുമ്പോൾ റെഡ്കാർപെറ്റിൽ അവർ കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഇത് എസ്ആർകെയുടെ ആരാധകരെ ഒന്നടങ്കം സന്തോഷിപ്പിച്ചു.
ഭാര്യയെ എപ്പോഴും കെയർ ചെയ്യുന്ന വ്യക്തിയാണ് ഷാരൂഖെന്നും യാതൊരു മടിയുമില്ലാതെ വസ്ത്രം കയ്യിൽ പിടിച്ചത് അവരോടുളള സ്നേഹം കൊണ്ടാണെന്നുമാണ് ആരാധകരുടെ കമന്റ്. 1991 ലായിരുന്നു ഷരൂഖും ഗൗരിയും തമ്മിലുളള വിവാഹം. ഇരുവർക്കും ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്നു മക്കളുണ്ട്. ഗൗരി ഖാൻ ഡിസൈൻസ് എന്ന ബൊട്ടീക്കിന്റെ ഉടമയാണ് ഗൗരി.
ഷാരൂഖിനു പുറമേ അക്ഷയ് കുമാർ, കത്രീന കെയ്ഫ്, അനുഷ്ക ശർമ, ശിൽപ ഷെട്ടി, ഹൃത്വിക് റോഷൻ, ജാൻവി കപൂർ തുടങ്ങി നിരവധി പേർ അവാർഡ് ചടങ്ങിനെത്തി.