/indian-express-malayalam/media/media_files/2025/07/16/elizabeth-udayan-2025-07-16-13-01-19.jpg)
ചിത്രം: ഫേസ്ബുക്ക്
ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയുമായി നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമായിരിക്കുമെന്ന് എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കിയിട്ടും തനിക്ക് നീതിയ്ക്ക് കാലതാമസം വരികയാണെന്നും, സ്‌ത്രീകള്‍ പരാതി നല്‍കിയാല്‍ അവര്‍ക്ക് നീതി ലഭിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും തന്‍റെ കാര്യത്തില്‍ അത് നടന്നില്ലെന്നും എലിസബത്ത് പറയുന്നു. വലിയ നിലയിലുള്ള ആളുകള്‍ക്ക് മാത്രമാണ് നീതി ലഭിക്കുകയുള്ളൂ എന്നു മനസിലായി എന്നും എലിസബത്ത് പറഞ്ഞു.
"ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് പല ഭീഷണി വീഡിയോകളും കൗണ്ടര്‍ കേസുകളും എന്നു. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷന്‍ എന്നാണ് അവര്‍ പറഞ്ഞത്. പിന്നെ എന്തിനാണ് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല.
Also Read: സിലബസിൽനിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാർശ
ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്‌പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്.
250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ- രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. സ്ത്രീകൾ കേസ് കൊടുത്താൽ സ്ത്രീകൾക്ക് പ്രാധാന്യം കിട്ടും എന്നൊക്കെ ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറഞ്ഞു, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു, കോടതിയിൽ കേസ് കൊടുത്തു, പക്ഷേ എനിക്ക് നീതി കിട്ടിയിട്ടില്ല. ഞാനിപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം.
Also Read:ആദ്യ കണ്‍മണിയെ വരവേറ്റ് കിയാരയും സിദ്ധാര്‍ഥും
ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതു കാരണമാണ്, അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. എങ്ങനെയെങ്കിലും നീതി ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ എന്നുകരുതിയാണ്. എല്ലാവരും പറയും പെൺകുട്ടികൾക്കു നീതി ലഭിക്കുമെന്ന്. പക്ഷേ നീതി ലഭിക്കുന്നത് കാശുള്ളവനും വലിയവനുമാണെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്," എലിസബത്ത് വീഡിയോയിൽ പറയുന്നു.
Read More:ഇന്ത്യ കണ്ട ഏറ്റവും പണച്ചെലവുള്ള ചിത്രം; രാമായണയുടെ ബജറ്റ് എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.