scorecardresearch

ഇന്ത്യ കണ്ട ഏറ്റവും പണച്ചെലവുള്ള ചിത്രം; രാമായണയുടെ ബജറ്റ് എത്രയെന്നറിയാമോ?

ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി: വാല്യം 3 തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ ബജറ്റിന് തുല്യമാണ് രാമായണ ഒന്നാം ഭാഗത്തിന്റെ നിർമ്മാണ ബജറ്റ്

ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി: വാല്യം 3 തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ ബജറ്റിന് തുല്യമാണ് രാമായണ ഒന്നാം ഭാഗത്തിന്റെ നിർമ്മാണ ബജറ്റ്

author-image
Entertainment Desk
New Update
Ranbir Kapoor Yash Ramayana budget revealed

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന  രാമായണത്തിനായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് നമിത് മൽഹോത്ര. 

Advertisment

“ആറ്, ഏഴ് വർഷങ്ങൾക്ക് മുമ്പ്, കോവിഡിന് തൊട്ടുമുൻപ്, ഞങ്ങൾ ഇത് നിർമ്മിക്കാൻ പുറപ്പെട്ടപ്പോൾ, ബജറ്റ് കേട്ട് എല്ലാവരും എന്നെ ഒരു ഭ്രാന്തനാണെന്ന് കരുതിയിരുന്നു. കാരണം, മറ്റൊരു ഇന്ത്യൻ സിനിമയും അതിനടുത്തൊന്നും വരില്ല. ലളിതമായി പറഞ്ഞാൽ, രണ്ട് ഭാഗങ്ങളും പൂർത്തിയായി കഴിയുമ്പോൾ ഏകദേശം 500 മില്യൺ ഡോളർ ചെലവു വരും, അതായത് 4,000 കോടി രൂപയിലധികം.”

Also Read: ഒരൊറ്റ മലയാളചിത്രത്തിൽ മാത്രം നായികയായ നടി; ആളെ മനസ്സിലായോ?

Advertisment

ചിത്രം ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ ബജറ്റ് അത്യാവശ്യമാണെന്നും നമിത് കൂട്ടിച്ചേർത്തു. "ലോകം കാണേണ്ട ഏറ്റവും വലിയ കഥയ്ക്കും ഏറ്റവും വലിയ ഇതിഹാസത്തിനും വേണ്ടി ലോകത്തിലെ ഏറ്റവും വലിയ സിനിമയാണ് ഞങ്ങൾ നിർമ്മിക്കുന്നത്. ചില വലിയ ഹോളിവുഡ് സിനിമകളേക്കാൾ  കുറവാണ് ഇപ്പോഴും ഇതിന്റെ ബജറ്റെന്ന് ഞാൻ കരുതുന്നു. അതിനാൽ കുറഞ്ഞ ചെലവിൽ ഞങ്ങൾ ഒരു വലിയ സിനിമ നിർമ്മിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്." 

ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി: വാല്യം 3 തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ ബജറ്റിന് തുല്യമാണ് രാമായണ ഒന്നാം ഭാഗത്തിന്റെ നിർമ്മാണ ബജറ്റ്. ജുറാസിക് വേൾഡ് റീബർത്തിന്റെ ബജറ്റിലും കൂടുതലാണ് ഇത്. 

Also Read: മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഈ നടിയെ മനസ്സിലായോ?

രാമായണം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക.  ആദ്യ ഭാഗം 2026 ദീപാവലിയ്ക്കും രണ്ടാം ഭാഗം 2027 ദീപാവലിയ്ക്കും റിലീസ് ചെയ്യും. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും അഭിനയിക്കുന്നു, സായ് പല്ലവി സീതയായും രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും അഭിനയിക്കുന്നു. രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്രോയ്, അരുൺ ഗോവിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീധർ രാഘവൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Also Read: വൈറലായി ഫഹദ് ഫാസിലിന്റെ കുഞ്ഞൻ ഫോൺ; വിലയിൽ അത്ര കുഞ്ഞനല്ലാട്ടോ കക്ഷി

രൺബീർ ആദ്യമായാണ് ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഈ ഇതിഹാസ ചിത്രത്തിനായി 150 കോടി രൂപയാണ് രൺബീർ പ്രതിഫലം കൈപ്പറ്റുന്നത്. രൺബീറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലതുകയാണിതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സായ് പല്ലവിയുടെ പ്രതിഫലം 12 കോടി രൂപയാണ്.  

Also Read: ലാലേട്ടൻ കട്ട കലിപ്പിലാ; ഇത്തവണ സോപ്പിംഗും കണ്ണീരുമൊന്നും ഫലിക്കില്ല, കിട്ടും ഏഴിന്റെ പണി

Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: