/indian-express-malayalam/media/media_files/2025/02/22/sMoJLiSgqdbdCpBVqlkf.jpg)
നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത്. കോകിലയെ വിവാ​ഹം ചെയ്യും മുമ്പ് രണ്ടര വർഷത്തോളം ബാലയുടെ ജീവിത പങ്കാളിയായിരുന്നു എലിസബത്ത്. കരൾ രോ​ഗം ബാധിച്ച് ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോൾ ശുശ്രൂഷിച്ചതും എലിസബത്തായിരുന്നു.
കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ബാല ഭീഷണിപ്പെടുത്തിയെന്നും ബാലയേയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും തനിക്ക് വന്ധ്യതയുണ്ടെന്ന് ബാല പറഞ്ഞുപരത്തിയെന്നും എലിസബത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. ഞാൻ ഡിപ്രഷനു മരുന്നു കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. ഞാൻ അയാൾക്ക് മരുന്ന് മാറി കൊടുത്തുവെന്നും പറയുന്നു."
‘ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാള്‍ മറ്റ് പെൺകുട്ടികൾക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്."
"അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. പോലീസിന്‍റെ മുമ്പില്‍വെച്ചാണ് നടത്തിയത്. ജാതകപ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞത്."
"എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും." എലിസബത്ത് പറയുന്നതിങ്ങനെ.
Read More
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.