scorecardresearch

ഷാരൂഖിന്റെ ഡങ്കിയോ പ്രഭാസിന്റെ സലാറോ? ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറുന്നതാര്?

ഡങ്കിയും സലാറും ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത് എത്ര? കണക്കുകളിങ്ങനെ.

ഡങ്കിയും സലാറും ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത് എത്ര? കണക്കുകളിങ്ങനെ.

author-image
Entertainment Desk
New Update
Salaar Dunki

ക്രിസ്മസ്- ന്യൂ ഇയർ റിലീസായി അടുത്തടുത്ത ദിവസങ്ങളിൽ തിയേറ്ററിലെത്തിയ ചിത്രങ്ങളാണ് ഷാരൂഖ് ഖാൻ നായകനായ ഡങ്കിയും പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാറും. ഡിസംബർ 21നായിരുന്നു രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി തിയേറ്ററുകളിലെത്തിയത്. തൊട്ടടുത്ത ദിവസം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറും തിയേറ്ററുകളിലെത്തി. 

Advertisment

11 ദിവസം പിന്നിടുമ്പോൾ സലാർ  ആഗോളതലത്തിൽ നിന്നും കളക്റ്റ് ചെയ്തത് 625 കോടി രൂപയാണ്. ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടിൽ സലാറിനേക്കാളും പിന്നിലാണ് രാജ്കുമാർ ഹിരാനി- ഷാരൂഖ് ചിത്രം ഡങ്കി. 12 ദിവസം കൊണ്ട്  380.60 കോടി രൂപയാണ് ഡങ്കി ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. 

 ആഭ്യന്തര വിപണിയിൽ സലാർ അതിന്റെ ആധിപത്യം നിലനിർത്തുന്ന കാഴ്ചയാണ് ന്യൂ ഇയറിലും കാണാനാവുന്നത്. ജനുവരി 1ന് വൈകുന്നേരം 6 മണി വരെ, ചിത്രം ആഭ്യന്തര വിപണിയിൽ 10.48 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

Read More Entertainment Stories Here


Prabhas Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: