/indian-express-malayalam/media/media_files/uploads/2020/08/dulquer-salmaan.jpg)
തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഒഴിവുസമയം ഫലപ്രദമായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് ദുൽഖർ സൽമാൻ. ക്വാറന്റെയിൻ കാലത്ത് ഉമ്മയെ സഹായിച്ചും മകൾ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരം ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. മകൾ മറിയത്തിനായി വർഷങ്ങൾക്കു ശേഷം വീണ്ടും ബ്രഷ് കയ്യിലെടുത്ത വിശേഷം പങ്കുവയ്ക്കുകയാണ് ദുൽഖർ. "നന്ദി മറിയം! ഹൈസ്കൂൾ ക്ലാസിനു ശേഷം ഞാൻ ഒരു പെയിന്റ് ബ്രഷ് കയ്യിലെടുത്ത് പെയിന്റും ചെയ്തു. സ്വാഭാവികമായും ഇത്തവണയും അത് കാറോ ബൈക്കോ തന്നെ,"ദുൽഖർ കുറിക്കുന്നു.
ദുൽഖറിന്റെ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെ ഏഴാം വാർഷികമായിരുന്നു ഇന്നലെ. തന്റെ വരയും ആ ചിത്രത്തിനായി സമർപ്പിക്കുകയാണ് താരം.
View this post on InstagramA post shared by Dulquer Salmaan (@dqsalmaan) on
View this post on InstagramA post shared by Dulquer Salmaan (@dqsalmaan) on
Read more:ദുല്‍ഖറിനു പൃഥ്വി നല്‍കിയ പിറന്നാള്‍ കേക്ക്
അടുത്തിടെയായിരുന്നു ദുൽഖർ തന്റെ ജന്മദിനം ആഘോഷിച്ചത്. അന്നേ ദിവസം, ദുൽഖറിന്റെ പുതിയ ചിത്രമായ 'കുറുപ്പി'ന്റെ സ്നീക്ക് പീക്കും റിലീസ് ചെയ്തിരുന്നു. ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന ‘സെക്കൻഡ് ഷോ’ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാൾ റിലീസായി തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിയിരിക്കുകയാണ്. ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
Read more: വിനായകനെ തേടി ദുൽഖറിന്റെ സ്നേഹസമ്മാനമെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.