ജൂലൈ 28നായിരുന്നു യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാന്റെ പിറന്നാൾ. സുഹൃത്തുക്കളും വീട്ടുകാരും ആരാധകരുമെല്ലാം ചേർന്ന് ഏറെ ഗംഭീരമായാണ് താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്. നടൻ പൃഥ്വിരാജ് അടക്കമുള്ളവർ അന്നേദിവസം താരത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിരുന്നു.

Read more: ഷെഫ് ഡിക്യു തിരക്കിലാണ്; അടുക്കളജോലിയിൽ ഉമ്മച്ചിക്കൊരു കൈസഹായവുമായി ദുൽഖർ

നഗരത്തിലെ ഏറ്റവും നല്ല ബർഗർ ഷെഫ് എന്നാണ് പൃഥ്വിരാജ് ദുൽഖറിനെ വിശേഷിപ്പിച്ചത്. പാചകത്തിലുള്ള ദുൽഖറിന്റെ താൽപ്പര്യത്തെയും കൈപ്പുണ്യത്തേയും അഭിനന്ദിക്കുന്നതായിരുന്നു പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നസ്രിയ എന്നിവരെല്ലാം ഷെയർ ചെയ്ത ആശംസാകുറിപ്പുകൾ. കുക്കിംഗ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് പൃഥ്വിരാജ് നൽകിയ പിറന്നാൾ കേക്കിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബർഗർ പ്രേമിയ്ക്കുള്ള കേക്കും ബർഗറിന്റെ ഷേപ്പിൽ തന്നെ.

ലോക്ക്ഡൗൺ കാലത്താണ് താൻ ബർഗർ മെയ്ക്കിങ് പഠിച്ചതെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “എന്റെ ലോക്ഡൗൺ ഹോബിയായിരുന്നു ബർഗർ മെയ്ക്കിങ്. എനിക്ക് നല്ല ബർഗർ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടിൽ എങ്ങനെ നല്ല ബർഗർ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവർക്ക് നല്ല ഇഷ്ടമായി. ഇപ്പോൾ എല്ലാവരും എന്നെ ബർഗർ ഷെഫ് എന്നാണ് വിളിക്കുന്നത്.”

“എന്റെ ഈ വർഷത്തെ ഒരു ബർത്ത്ഡേ കേക്ക് പോലും ബർഗർ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്. പിന്നെ, ആരുടെ ജന്മദിനം ആയാലും മറിയത്തിന് മെഴുകുതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. എന്റെ പിറന്നാൾ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാർഡ് തന്നു. അവൾ ഉണ്ടാക്കിയ കാർഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്സും ഗ്ലിറ്ററുമൊക്കെയായി,” മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ സംസാരിക്കവെ ദുൽഖർ പറഞ്ഞതിങ്ങനെ.

പൃഥ്വിയുടെയും നല്ല പാതി സുപ്രിയയുടെയും നിർദ്ദേശപ്രകാരം ഈ കേക്ക് ഒരുക്കിയത് കൊച്ചിയിലെ ഷുഗർ ഷിഫ്റ്റർ ആണ്.

Read more: നീയാണ് ബെസ്റ്റ്; ദുൽഖറിന് കുഞ്ഞിയുടെ പിറന്നാൾ ആശംസ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook