/indian-express-malayalam/media/media_files/uploads/2019/06/Dulquer-Salmaan-and-Sonam-Kapoor-has-an-intimate-scene-in-The-Zoya-Factor.jpg)
Dulquer Salmaan and Sonam Kapoor has an intimate scene in The Zoya Factor
Dulquer Salmaan Starrer The Zoya Factor: മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് 'ദി സോയാ ഫാക്ടർ'. സെപ്റ്റംബർ 20 നു റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. സോനം കപൂറും ദുൽഖറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. വേൾഡ് കപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന ഒരു കഥയാണ് 'ദി സോയാ ഫാക്ടറി'ന്റെത്. ചിത്രത്തിന് 'യൂ' സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിലുണ്ട് എന്ന് പറയപ്പെടുന്ന ഒരു 'intimate' രംഗമാണ്. അതിനെക്കുറിച്ചു റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്പോട്ട് ബോയ് എന്റർടൈൻമെൻറ് ആണ്. 'ദി സോയാ ഫാക്ടറിൽ' ദുൽഖറും സോനം കപൂറും ചേർന്ന് അടുത്തിടപഴകുന്ന ഒരു രംഗമുണ്ട് എന്നും അതിന്റെ ചിത്രീകരണ സമയത്തു ദുൽഖർ വളരെ 'ഷൈ' ആയിരുന്നു എന്നും സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞതായാണ് റിപ്പോർട്ട്. ആ സീൻ ഷൂട്ടിംഗ് സമയത്ത് സംവിധായകനും പ്രധാന അണിയറപ്രവർത്തകരും മാത്രം മതി ചുറ്റിലും എന്നും ദുൽഖർ അഭ്യർത്ഥിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read More: ബോളിവുഡ് പിടിക്കാന്‍ കുഞ്ഞിക്ക: ദുല്‍ഖറിന്റെ 'സോയ ഫാക്റ്റർ' സെപ്തംബറിൽ
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും 'സോയ ഫാക്ടര്‍' വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.
2010ൽ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന്റേതായ രീതിയിൽ അവതരിപ്പിക്കാനായി കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ മുന്‍പൊരു അവസരത്തില്‍ പറഞ്ഞന്നത്.
Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍
വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
"നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ," പരിശീലനത്തെക്കുറിച്ച് ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'ദി സോയ ഫാക്ടറി'ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.
Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍
ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ദി സോയ ഫാക്ടര്‍'. ആദ്യ ചിത്രം 'കാര്‍വാ', ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്‍റെതായി പുറത്തു വരാനുള്ള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.