കുഞ്ഞിക്ക ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖറിന്റെ ബോളിവുഡ് ചിത്രമായ ‘സോയ ഫാക്റ്റർ’. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സെപ്റ്റംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസിംഗ് ഡേറ്റ് അറിയിച്ചിരിക്കുന്നത്. സോനത്തിനൊപ്പം നിൽക്കുന്ന ‘സോയ ഫാക്റ്ററി’ന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘ദ സോയ ഫാക്റ്ററി’ൽ എത്തുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

ഈ ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുൽഖർ മാറിനിന്നത്. ഏതാണ്ട് ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടൻ പ്രേമകഥ’യിലായിരുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുൽഖർ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബി സി നൗഫല്‍ ആയിരുന്നു.

അതേസമയം, അഭിനയത്തിനൊപ്പം നിർമ്മാണരംഗത്തേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് ദുൽഖർ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. ‘എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.

Read more: ദുൽഖർ നിർമ്മാതാവ്, ഗ്രിഗറി നായകൻ; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook