scorecardresearch

'Drishyam 2' release: When and where to watch: 'ദൃശ്യം 2' എപ്പോൾ റിലീസ് ചെയ്യും? എങ്ങനെ കാണാം?

'Drishyam 2' release: When and Where to Watch the Mohanlal film: 2021 ഫെബ്രുവരി 19 പുലരുന്ന വേളയിൽ, രാത്രി 12 ന് ആമസോൺ പ്രൈം വീഡിയോയിൽ 'ദൃശ്യം 2' റിലീസ് ചെയ്യും.

'Drishyam 2' release: When and Where to Watch the Mohanlal film: 2021 ഫെബ്രുവരി 19 പുലരുന്ന വേളയിൽ, രാത്രി 12 ന് ആമസോൺ പ്രൈം വീഡിയോയിൽ 'ദൃശ്യം 2' റിലീസ് ചെയ്യും.

author-image
Entertainment Desk
New Update
'ദൃശ്യം 2 എന്ന വാർത്തകൾ അടിസ്ഥാനരഹിത'മെന്ന് ജീത്തു ജോസഫ്; 'ആണോ കുഞ്ഞേ'യെന്ന് മലയാളികൾ

'Drishyam 2' release: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രം 'ദൃശ്യം 2' ടി ടി പ്ലാറ്റഫോം ആയ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യപ്പെട്ടതിലൂടെ മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ ഏട് കൂടി പിറക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാലിൻറെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ 'ദൃശ്യം' എന്ന ചിത്രത്തിന്റെ തുടർച്ചയായ 'ദൃശ്യം 2' ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന ഒരു ക്രൈം ത്രില്ലർ ആണ്. തിയേറ്ററിൽ റിലീസ് ചെയ്‍തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒ ടി ടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Advertisment

മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്ഥർ അനിൽ എന്നിവർ യഥാക്രമം ജോർജ്ജ് കുട്ടി, റാണി, അഞ്ജു ജോർജ്, അനുമോൾ ജോർജ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ആശ ശരത്തും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

'ദൃശ്യം 2' റിവ്യൂ വായിക്കാം

'Drishyam 2' release: When and where to watch Mohanlal starrer?: 'ദൃശ്യം 2' റിലീസ് ചെയ്യുന്നത് എപ്പോൾ, എവിടെ കാണാം?

Advertisment

'ദൃശ്യം 2' ഈ വർഷം തുടക്കത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഓ ടി ടി റിലീസ് ആക്കാൻ തീരുമാനിക്കുകയായിരുന്നു. 2021 ഫെബ്രുവരി 19 പുലരുന്ന വേളയിൽ, രാത്രി 12 ന് ആമസോൺ പ്രൈം വീഡിയോയിൽ 'ദൃശ്യം 2' റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോയിൽ അംഗത്വമുള്ളവർക്കാണ് ചിത്രം ഓൺലൈൻ ആയി കാണാൻ സാധിക്കുക.

Read Here: മലയാളത്തിലെ ആദ്യ സൂപ്പർതാര ഓ ടി ടി റിലീസ്; 'Drishyam 2' Release Review Live Updates

Mohanlal New Release Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: