scorecardresearch

അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍.വിജയ് വിവാഹിതനായി

'ദൈവത്തിരുമകള്‍' എന്ന ചിത്രത്തിന് ശേഷമാണ് വിജയ് അമല പോളിനെ വിവാഹം ചെയ്തത്. നാല് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായത്

'ദൈവത്തിരുമകള്‍' എന്ന ചിത്രത്തിന് ശേഷമാണ് വിജയ് അമല പോളിനെ വിവാഹം ചെയ്തത്. നാല് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായത്

author-image
Entertainment Desk
New Update
AL Vijay , എഎൽ വിജയ്, Amala Paul's ex husbund, അമല പോളിന്റെ മുൻ ഭർത്താവ്,amala paul, amala paul, amala paul vishnu marriage, amala paul divorce, vishnu vishal divorce, amala paul vishnu vishal movies, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍.വിജയ് വിവാഹിതനായി. ചെന്നൈയിലെ ഡോക്ടര്‍ ആര്‍.ഐശ്വര്യയെയാണ് വിജയ് വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിജയ്‌യുടെ രണ്ടാം വിവാഹമാണിത്.

Advertisment

Read More: അമല പോളും വിജയ്‌യും വിവാഹമോചിതരായി

വീണ്ടും വിവാഹം കഴിക്കാനുള്ള തീരുമാനം പത്രക്കുറിപ്പിലൂടെയാണ് സംവിധായകന്‍ അറിയിച്ചത്. പ്രസ്താവനയില്‍ വിജയ് എഴുതി, ''ഡോ. ആര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. 2019 ജൂലൈയില്‍ നടക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും ഇത്. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും അനുഗ്രഹങ്ങളോടും കൂടി, ഞാന്‍ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്.'

മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് വിജയ് നന്ദി പറഞ്ഞു. ''ജീവിത യാത്ര എല്ലായ്‌പ്പോഴും വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. എല്ലാവരേയും പോലെ, എന്റെ ജീവിതവും വിജയ പരാജയങ്ങളിലൂടെയും സന്തോഷത്തിലൂടെയും സങ്കടങ്ങളിലൂടെയുമെല്ലാം കടന്നു പോയി. എന്നാല്‍ അത്തരം അവസരങ്ങളിലെല്ലാം എനിക്ക് മാധ്യമങ്ങളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഞാന്‍ അവരെ 'സുഹൃത്തുക്കള്‍' എന്നല്ല, എന്റെ കുടുംബം എന്നാണ് വിളിക്കുന്നത്. അവര്‍ എന്റെ വികാരങ്ങള്‍ മനസിലാക്കുകയും എന്റെ സ്വകാര്യതയെ ബഹുമാനിക്കുകയും എന്റെ വ്യക്തിപരമായ ജീവിതത്തെ ശാന്തമാക്കുകയും ചെയ്തു. '

Read More: സന്യാസിനിയാകാൻ ഉദ്ദേശിച്ചിട്ടില്ല, രണ്ടാം വിവാഹം കഴിക്കും, അത് പ്രണയ വിവാഹമായിരിക്കും: അമല പോൾ

Advertisment

'ദൈവത്തിരുമകള്‍' എന്ന ചിത്രത്തിന് ശേഷമാണ് വിജയ് അമല പോളിനെ വിവാഹം ചെയ്തത്. നാല് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഏറെ വൈകാതെ ഇവരുടെ വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നത് സിനിമാ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കി.

Read More: അമല പോളുമായി വിവാഹം: വാർത്തകൾ നിഷേധിച്ച് വിഷ്ണു വിശാൽ

അമല സിനിമയില്‍ അഭിനയിക്കുന്നത് വിജയ്‌യുടെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും പ്രചാരണങ്ങള്‍ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.

താൻ വീണ്ടും വിവാഹിതയാകും എന്ന് അമല പോളും വ്യക്തമാക്കിയിരുന്നു. 'ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.

Amala Paul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: