scorecardresearch

ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു: സംവിധായകന്‍ കമല്‍

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു

author-image
Entertainment Desk
New Update
കേന്ദ്രസർക്കാർ നിലപാടുകളെ ചോദ്യം ചെയ്യുന്ന ഡോക്യുമെന്ററികളായതിനാലാണ് മൂന്ന് ഡോക്യുമെന്ററികൾക്കും വിലക്ക് ഏർപ്പെടുത്തിയ

ഷെയ്‌ൻ നിഗം വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. "ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത." കമല്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കമലിന്റെ പ്രതികരണം.

Advertisment

Read Also: കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ

സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാന്‍ ഷെയ്‌ൻ തയ്യാറാകണമെന്നും കമല്‍ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീര്‍ക്കാന്‍ നിര്‍മാതാവ് ആവശ്യപ്പെടും. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിര്‍മാതാവിന്റെയും താല്‍പര്യത്തിനനുസരിച്ച് സിനിമ തീര്‍ത്തു നല്‍കണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അല്ല പ്രധാനം എന്ന് മനസിലാക്കണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം, ഷെയ്‌നെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കുന്നവരില്‍ താനുമുണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഒറ്റയിരിപ്പിന് കണ്ടു, വളരെ നല്ല സിനിമ: ‘മാമാങ്കം’ സംവിധായകന്‍

Advertisment

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു. പതിനഞ്ച് വർഷം മുൻപ് ആരും ആലോചിക്കാതെയിരുന്ന കാര്യങ്ങൾ പോലും സിനിമയാകുന്ന കാലമാണിതെന്നും നല്ല കഴിവുള്ള സംവിധായകർ സിനിമയിലുണ്ടെന്നും കമൽ വ്യക്തമാക്കി.

Shane Nigam Kamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: