മാമാങ്കം സിനിമയില്‍ വളരെ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എം.പദ്‌മകുമാർ. ഒറ്റയിരിപ്പിന് സിനിമ മുഴുവന്‍ കണ്ടു തീര്‍ത്തു എന്നും താന്‍ വളരെ സന്തുഷ്ടനാണെന്നും പദ്‌മകുമാർ പറഞ്ഞു. ദുബായില്‍ ‘മാമാങ്കം’ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോഴാണ് സിനിമ മുഴുവനായി ഒറ്റയിരിപ്പിന് കണ്ടത്. ഞാന്‍ സംതൃപ്തനാണ്. നൂറ് ശതമാനം സന്തുഷ്ടനാണ്. ഇത് വളരെ നല്ലൊരു സിനിമയാണ്. പക്ഷേ, ഡിസംബര്‍ 12 ന് സിനിമ തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാണണം. നല്ല സിനിമയാണെന്ന് പ്രേക്ഷകരില്‍ നിന്ന് കേള്‍ക്കണം. എങ്കിലേ പൂര്‍ണ തൃപ്തിയുണ്ടാകൂ. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. എങ്കിലേ അത് പൂര്‍ണതയിലെത്തൂ.” പദ്‌മകുമാർ പറഞ്ഞു. പ്രചാരണ പരിപാടിയില്‍ മമ്മൂട്ടി അടക്കം എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു.
Read Also: Horoscope Today December 07, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘മാമാങ്കം’ ഡിസംബർ 12 നാണ് തിയറ്ററുകളിലെത്തുന്നത്. വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.
Read Also: നിങ്ങള്‍ വിഷാദരോഗിയാണോ? ; ലൈംഗിക ജീവിതത്തിലും ബുദ്ധിമുട്ടുണ്ടാകും
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.