scorecardresearch

വയറുവേദനയിൽ തുടക്കം, പരിശോധനയിൽ  കരളിലെ കാൻസറെന്ന് കണ്ടെത്തി; രോഗവിവരം വെളിപ്പെടുത്തി നടി

"ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ഒരു ട്യൂമർ കരളിൽ കണ്ടെത്തി. കാൻസർ സെക്കന്റ് സ്റ്റേജിലാണ്. ജീവിതത്തിൽ ഞങ്ങളിതുവരെ നേരിട്ട, അനുഭവിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്"

"ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ഒരു ട്യൂമർ കരളിൽ കണ്ടെത്തി. കാൻസർ സെക്കന്റ് സ്റ്റേജിലാണ്. ജീവിതത്തിൽ ഞങ്ങളിതുവരെ നേരിട്ട, അനുഭവിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dipika Kakar

Dipika Kakar

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടി ദീപിക കക്കർ.  സ്റ്റേജ് 2 ലിവർ കാൻസറുമായുള്ള പോരാട്ടത്തിലാണ് നടി ഇപ്പോൾ. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരളിൽ കാൻസറാണെന്ന് കണ്ടെത്തിയത്. ദീപിക തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

Also Read: വേദിയുടെ ശ്രദ്ധ കവർന്ന് കാർത്തികയും സുരേഷ് ഗോപിയും; മകളുടെ വിവാഹചിത്രങ്ങളുമായി ഉമ നായർ
 
 "നിങ്ങൾക്കെല്ലാം  അറിയാവുന്നതുപോലെ കഴിഞ്ഞ കുറച്ചു ആഴ്ചകൾ ഞങ്ങളെ സംബന്ധിച്ച് അതികഠിനമായിരുന്നു. വയറിന്റെ മുകൾഭാഗത്ത് ഒരു വേദന അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിൽ പോയത്. ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ഒരു ട്യൂമർ കരളിൽ കണ്ടെത്തി. കാൻസർ സെക്കന്റ് സ്റ്റേജിലാണ്. ജീവിതത്തിൽ ഞങ്ങളിതുവരെ നേരിട്ട, അനുഭവിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. ഇതിനെ അഭിമുഖീകരിക്കാനും കരുത്തോടെ മുന്നോട്ടുപോവാനും മനസ്സു ദൃഢപ്പെടുത്തുന്നു. എന്റെ മുഴുവൻ കുടുംബവും  കൂടെയുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഇതിനെയെല്ലാം മറികടക്കാൻ എന്നെ ശക്തയാക്കും," ദീപികയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ.

Also Read: മധുരപതിനേഴിലെ ഞാൻ; ത്രോബാക്ക് ചിത്രവുമായി നടൻ

കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ഈ മാസം ആദ്യം, ദീപികയ്ക്ക് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള കരൾ ട്യൂമർ ഉണ്ടെന്ന് ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം യൂട്യൂബ് വ്ളോഗിലൂടെ  വെളിപ്പെടുത്തിയിരുന്നു.

“ദീപികയ്ക്ക സുഖമില്ല.  ഞാൻ ചണ്ഡീഗഡിൽ ആയിരുന്നപ്പോൾ, ദീപികയ്ക്ക് വയറുവേദന തുടങ്ങി, ആദ്യം അത് അസിഡിറ്റി മൂലമാണെന്ന് ഞങ്ങൾ കരുതി. പക്ഷേ വേദന കുറയാത്തപ്പോൾ, ഞങ്ങളുടെ കുടുംബ ഡോക്ടറെ കണ്ടു. അദ്ദേഹം കുറച്ച് ആൻറിബയോട്ടിക്കുകൾ നൽകി, രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടു. പിന്നീട് മെയ് 5 വരെ അവൾ ആൻറിബയോട്ടിക്കുകൾ കഴിച്ചിരുന്നു. ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അവൾക്ക് ഭേദമായിരുന്നു. പിന്നീട്, പപ്പയുടെ ജന്മദിനത്തിന് ശേഷം, അവൾക്ക് വീണ്ടും വേദന അനുഭവപ്പെടാൻ തുടങ്ങി, അതിനിടയിൽ രക്തപരിശോധനാ റിപ്പോർട്ടുകൾ വന്നു, അത് അവളുടെ ശരീരത്തിൽ അണുബാധയുണ്ടെന്ന് സൂചിപ്പിച്ചു. ഞങ്ങളുടെ ഡോക്ടർ സിടി സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു, ദീപികയുടെ കരളിന്റെ ഇടതുഭാഗത്ത് ഒരു ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. അത് ഒരു ടെന്നീസ് ബോൾ പോലെ വലുതാണ്. അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ റിപ്പോർട്ട്," ഷോയിബിന്റെ വാക്കുകളിങ്ങനെ.

Advertisment

Also Read: "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ

ദീപിക കക്കറിനും ഷൊയ്ബ് ഇബ്രാഹിമിനും റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.

Also Read: അന്ന് ബാക്ക്ഗ്രൗണ്ട് ഡാൻസർ; ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

Cancer Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: