/indian-express-malayalam/media/media_files/uploads/2021/12/dileep-3.jpg)
ദിലീപിനെ പോലെ തന്നെ മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയുണ്ട്. മഹാലക്ഷ്മിയുടെ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മഹാലക്ഷ്മിയെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ റിലീസിന്റെ ഭാഗമായി ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മകൾ മഹാലക്ഷ്മിയെക്കുറിച്ച് വാചാലനായത്.
Read more: അറബിക്കടലിലേക്ക് തുറക്കുന്ന കിടപ്പറകളും സ്വീകരണമുറിയും; ആന്റണി പെരുമ്പാവൂരിന്റെ അവധിക്കാല വസതിയുടെ കാഴ്ചകൾ; വീഡിയോ
കേശുവിലെ ദിലീപിനെ കണ്ടപ്പോൾ മഹാലക്ഷ്മിക്ക് മനസിലായോ എന്നു അവതാരക ചോദിച്ചപ്പോൾ ഞാൻ ഏതു വേഷത്തിൽ ചെന്നാലും അവൾക്കു മനസിലാവുമെന്നാണ് ദിലീപ് പറഞ്ഞത്. ''കേശു സിനിമയുടെ ട്രെയിലറൊക്കെ കാണിച്ചുകൊടുത്തിരുന്നു. അതാരാണെന്ന് ചോദിക്കുമ്പോൾ അച്ഛൻ എന്നു പറയും. അതിലെ നാരങ്ങ മിഠായി എന്ന പാട്ട് അവൾക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നാരങ്ങ മിഠായി കാണിച്ചു തരാൻ പറഞ്ഞുവരും. ഞാനത് ഐപാഡിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും,'' ദിലീപ് പറഞ്ഞു.
''ഇപ്പോൾ അവൾക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവൽ ചെയ്യാൻ പോയാലും ഉടനെ വണ്ടിയിൽ കയറും. അവൾക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ 'അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ' എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ 'അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ' എന്നു വിളിച്ചു. ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി. യൂട്യൂബിൽ കുട്ടികൾക്കുള്ള വീഡിയോകളൊക്കെ അവൾ കാണാറുണ്ട്. അതിൽനിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ,'' ദിലീപ് പറഞ്ഞു.
2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് ദിലീപും കാവ്യയും നൽകിയ പേര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.