ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യൂബിഎല്‍ ചാനലിന് ദിലീപ് നല്‍കിയ അഭിമുഖമാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്. അഭിമുഖത്തിൽ പുതിയ സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും ദിലീപ് സംസാരിച്ചു.
മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചെറുപ്പത്തിലെ ഫൊട്ടോകൾ ഒരുപോലെയാണെന്നും തന്നെ അത് അത്ഭുതപ്പെടുത്തിയെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. സ്കൂളിൽ പോവാറായിട്ടില്ല. കളിച്ച് നടക്കട്ടെയെന്നാണ് കരുതുന്നത്. രണ്ടുപേരും നല്ല കൂട്ടാണ്. ചേച്ചി, ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും. മീനാക്ഷിയും നല്ല കെയറിങ്ങായാണ് അവളെ കൊണ്ടു നടക്കുന്നതെന്ന് ദിലീപ് പറഞ്ഞു.
മീനാക്ഷിയുടെ കുട്ടിക്കാലം തനിക്ക് മിസ് ചെയ്തിരുന്നുവെന്നും ദിലീപ് പറയുകയുണ്ടായി. ”ആ സമയത്ത് സിനിമകളുടെ ഷൂട്ടിങ് തിരക്കിലായിരുന്നു. ജോക്കര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, പറക്കും തളിക മീശമാധവന്‍, കുബേരന്‍ അങ്ങനെ തുടർച്ചയായി ഷൂട്ടിലാണ്. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് കിട്ടിയത് മഹാലക്ഷ്മി വന്നപ്പോഴാണ്. ഞങ്ങളെല്ലാവരും അമ്മയ്‌ക്കൊപ്പമായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും കുടുംബം ഉണ്ടായിരുന്നു. ഒരുവര്‍ഷം എങ്ങനെയാണ് പോയതെന്നറിയില്ല.”
തനിക്കൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ചും ദിലീപ് സംസാരിച്ചു. നവ്യ നായര്‍ ആദ്യമായി ഹീറോയിനായി അഭിനയിച്ചത് ഇഷ്ടത്തിലാണ്, മീര ജാസ്മിൻ, മഞ്ജു ഹീറോയിനാവുന്നത് എന്റെ കൂടെയാണ്. അതിന് മുന്‍പ് സാക്ഷ്യമെന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. ഭാവന, സംവൃത, നിത്യദാസ് അങ്ങനെ കുറേ പേരുണ്ടെന്നും ദിലീപ് പറഞ്ഞു.
Read More: മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരുമെന്ന് മഹാലക്ഷ്മി; വീഡിയോ