ഇന്ന് മലയാളസിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ‘മരക്കാർ’ എന്ന ചിത്രം നിർമ്മിച്ചതോടെ ഇതുവരെ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന വിശേഷണവും ആന്റണി പെരുമ്പാവൂരിനു സ്വന്തം. ഇപ്പോഴിതാ, കൊച്ചി കായൽക്കരയിലെ ആന്റണി പെരുമ്പാവൂരിന്റെ വെക്കേഷൻ ഹോമിന്റെ കാഴ്ചകളാണ് ശ്രദ്ധ നേടുന്നത്.
Read more: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്
നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്.
ഒരു ഡ്രൈവറായി കരിയർ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാവുന്ന ഒന്നാണ്. 1987-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പട്ടണപ്രവേശം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങൾക്കു വേണ്ടിയും മുൻപ് വാഹനം ഓടിച്ചിരുന്ന ആന്റണി ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹൻലാലുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി മാറിയ ആന്റണി അധികം വൈകാതെ താരത്തിന്റെ മാനേജരും അടുത്ത സുഹൃത്തുമൊക്കെയായി മാറി.
Read more: ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു, ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി; മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ്
ആശീർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂർ. നിർമാതാവ് എന്നതിനൊപ്പം നടനെന്ന രീതിയിലും ആന്റണി ശ്രദ്ധ നേടുകയായിരുന്നു. ‘കിലുക്കം’ മുതല്‍ ഇങ്ങോട്ട് 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ, ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ച് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. സ്വന്തമായി തിയേറ്ററുകളുള്ള ആന്റണി, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
Read more: താരപുത്രന്മാരല്ലാത്ത എത്രപേർ ഇപ്പോൾ സിനിമയിൽ ഉണ്ട്?; കുറിക്കു കൊള്ളുന്ന മറുപടിയുമായി ബാബു ആന്റണി