/indian-express-malayalam/media/media_files/NN9srQ9txtczHXijuztx.jpg)
മകൾ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ്
മകൾ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയുടെ കുസൃതികളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബാന്ദ്ര സിനിമാ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് ഇളയ മകൾ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ് പറഞ്ഞത്.
ഫോൺ എടുത്ത് കളിക്കാനാണ് മഹാലക്ഷ്മിയ്ക്ക് ഏറെയിഷ്ടമെന്നും എന്നാൽ ഫോൺ കുട്ടികൾക്ക് കളിക്കാനുള്ളതല്ല എന്നു പറഞ്ഞ് ആളെ പേടിപ്പിച്ചു വച്ചിട്ടുണ്ടെന്നുമാണ് ദിലീപ് പറയുന്നത്.
" ഒരു ദിവസം കാവ്യ എനിക്കൊരു വീഡിയോ അയച്ചു തന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണ് എന്നും പറഞ്ഞ്. ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ്, അയാം മഹാ ലക്ഷ്മ, മാമാട്ടി എന്നൊക്കെ പറയുകയാണ്. തമാശ എന്താണെന്നു വച്ചാൽ, വീഡിയോയുടെ പിറകിലായി കാവ്യയുടെ അച്ഛൻ എണ്ണയൊക്കെ തേച്ചു കുളിച്ച് തോർത്തികൊണ്ട് പോവുന്നത് കാണാം. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍ ഓർത്തുനോക്കിയേ... നീ ശ്രദ്ധിച്ചോട്ടോ ഇവളെ എന്ന് ഞാൻ കാവ്യയോട് പറഞ്ഞു. പിള്ളേര് ഒപ്പിക്കുന്ന ഓരോ പരിപാടികളേ," ദിലീപിന്റെ വാക്കുകൾ ഇങ്ങനെ.
മുൻപും മകളെ കുറിച്ചും മകളുടെ കുറുമ്പുകളെ കുറിച്ച് ദിലീപ് അഭിമുഖങ്ങളിൽ സംസാരിച്ചിരിക്കുന്നു. യുകെജിയിൽ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോൾ.
" അവൾ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവൾ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവൾ ക്ലാസിൽ പോവുന്നതിനു മുൻപു വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തിരുന്നില്ല. ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. "അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാൻ പോവാ". അതു കഴിഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, "ഇനി അച്ഛൻ വിളിക്കും. നമ്മൾ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റൂ," ദിലീപ് പറയുന്നു.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us