scorecardresearch

ദിലീപിന്റെ സഹോദരനും സംവിധാനരംഗത്തേക്ക്; പൂജാചടങ്ങിൽ തിളങ്ങി മീനാക്ഷി

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dileep, ദിലീപ്, Meenakshi Dileep, മീനാക്ഷി ദിലീപ്, Dileep Daughter Meenakshi, Meenakshi Dileep Photos, Meenakshi Dileep videos, Viral videos, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam, ഐ ഇ മലയാളം, ​IE Malayalam

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാവുന്നു. ആദ്യ ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. ചടങ്ങിന്റെ മുഴുവൻ ശ്രദ്ധയും കവർന്നത് മീനാക്ഷിയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയാണ് അനൂപ് സിനിമയാക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും ഒടുവിൽ ദിലീപ് നിർമ്മിച്ച ചിത്രം, 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' ആയിരുന്നു.

Read Here: ലാൽ ജോസിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ സാരിയിൽ തിളങ്ങി മീനാക്ഷി

ഹരിശ്രീ അശോകൻ, നിർമ്മാതാവായ രജപുത്ര രഞ്ജിത്ത്, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Read more: നമിതയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് മീനാക്ഷിയും നാദിര്‍ഷയുടെ മകളും; ചിത്രം പങ്കുവച്ച് താരം

Advertisment

View this post on Instagram

#meenakshidileep #manjuwarrier #meenakshi #dileep

A post shared by Rajeevan Francis (@rajeevanfrancis) on

Dileep Malayalam Film Industry Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: