തന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളെ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. കൂട്ടുകാരികൾ മറ്റാരുമല്ല, ഒരാൾ നാദിർഷയുടെ മകൾ ആയിഷയും മറ്റേയാൾ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയുമാണ്. എന്നാൽ ചിത്രത്തിൽ ഫോട്ടോ എടുക്കുന്ന മീനാക്ഷിയുടെ മുഖം മൊബൈലിൽ മറഞ്ഞാണ് ഇരിക്കുന്നത്. പക്ഷെ മീനാക്ഷിയേയും ആയിഷയേയും നമിത ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്തതു വഴി എളുപ്പത്തിൽ മറ്റുള്ളവർ കണ്ടെത്തിയിട്ടുണ്ട്.

വളരെ വിരളമായേ മീനാക്ഷി പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാൽ മീനാക്ഷിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സമീപ കാലത്ത് മീനാക്ഷിയുടേയും ആയിഷയുടേയും ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഡബ്സ്മാഷില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഡബ്സ്മാഷ്.

Read More: ദിലീപിന്റെ മകൾ മീനാക്ഷി ഗിത്താർ വായിക്കുന്ന വിഡിയോ വൈറലാകുന്നു

മറ്റൊരിക്കൽ ഗിറ്റാർ വായിച്ചുകൊണ്ടാണ് മീനാക്ഷി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. നേരത്തെ മീനാക്ഷി സാരി അണിഞ്ഞുനിൽക്കുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീനാക്ഷി ദിലീപ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പുറത്തുവന്നത്. മീ ആൻഡ് ആയിഷ എന്ന തലക്കെട്ടോടെയാണ് ചിത്രം ആരോ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം ഫോട്ടോഷോപ്പിൽ ആരോ ചെയ്തതാണെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.

Read More: ദിലീപിനെ അനുകരിച്ച് മീനാക്ഷി; ഒപ്പം നാദിര്‍ഷയുടെ മകളും

മീനാക്ഷി സിനിമയിലേക്കു വരുമോ എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. പഠിച്ച് മിടുക്കിയായ ഒരു ഡോക്ടറാകുക എന്നതാണ് മീനാക്ഷിയുടെ സ്വപ്നം.

നടനും തിരക്കഥാകൃത്തുമായ ബിപിൻ നായകനാകുന്ന മാർഗ്ഗം കളി എന്ന ചിത്രത്തിലാണ് നിലവിൽ നമിത പ്രമോദ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഊർമിള എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. ദിലീപിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നമിതയുടെ അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook