സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിയുടെ വിവാഹ ചടങ്ങുകളിൽ തിളങ്ങി ദിലീപിന്റെ മകൾ മീനാക്ഷി. ഞായറാഴ്ച തിരുവനന്തപുരത്തെ സെന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ നടന്ന വിവാഹത്തിലും വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിലും ദിലീപും മകളും പങ്കെടുത്തു.
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വാ മാത്യുവിന്റെയും വിവാഹനിശ്ചയം. ലാല്‍ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീന്‍ എന്നൊരു മകള്‍ കൂടിയുണ്ട്.
Read Here: ലാൽ ജോസിന്റെ മകളുടെ വിവാഹത്തിനെത്തിയ താരങ്ങൾ; കൂടുതൽ ചിത്രങ്ങൾ
വിവാഹ റിസപ്ഷനിൽ ബ്ലാക്ക് ഡിസൈനർ സാരിയുടുത്താണ് മീനാക്ഷി എത്തിയത്. സിംപിൾ മേക്കപ്പും സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും കൂടിയായപ്പോൾ മീനാക്ഷി കൂടുതൽ സുന്ദരിയായി. മകളുടെ വസ്ത്രത്തിന് യോജിച്ച കറുപ്പ് ഷർട്ടാണ് ദിലീപും തിരഞ്ഞെടുത്തത്.
വളരെ വിരളമായേ മീനാക്ഷി പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാൽ മീനാക്ഷിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സമീപ കാലത്ത് മീനാക്ഷിയുടേയും ആയിഷയുടേയും ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലെയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയ്സിലെ ഡയലോഗും ഉള്‍പ്പെടുത്തിയായിരുന്നു ഡബ്സ്മാഷ്.
View this post on Instagram
ലാൽ ജോസിന്റെ മകളുടെ വിവാഹത്തിന് ദിലീപേട്ടനും മീനാക്ഷിയും എത്തിയപ്പോൾ #Laljose #Dileepettan
മീനാക്ഷി സിനിമയിലേക്കു വരുമോ എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ് മീനാക്ഷി. പഠിച്ച് മിടുക്കിയായ ഒരു ഡോക്ടറാകുക എന്നതാണ് മീനാക്ഷിയുടെ സ്വപ്നം.