/indian-express-malayalam/media/media_files/2025/06/25/dheeran-movie-trailer-2025-06-25-15-32-15.jpg)
Dheeran OTT Release
Dheeran OTT Release Date, Platform: ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, രാജേഷ് മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ധീരൻ'. കോമഡി, ആക്ഷൻ, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്കു ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ധീരൻ നിർമ്മിച്ചിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രത്തിന്റെ രചയിതാവായി ശ്രദ്ധനേടിയ ദേവദത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
Also Read: 'അറിയാല്ലോ, തിരയുടെ സംവിധായകനാ...'; ഞെട്ടിച്ച് വിനീത് ശ്രീനിവാസന്റെ 'കരം'; ട്രെയിലർ എത്തി
രാജേഷ് മാധവൻ നായകനാകുന്ന ചിത്രത്തിൽ വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസ് എന്നിവരും നിർവ്വഹിക്കുന്നു.
Also Read: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ
Dheeran OTT: ധീരൻ ഒടിടി
സണ്‍ നെക്സ്റ്റിലൂടെയാണ് ധീരൻ ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 22 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: മകൾക്കൊപ്പം നിത്യ ദാസ്; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.