scorecardresearch

സഹോദരിയ്‌ക്കൊപ്പം തിരുമല ക്ഷേത്രത്തിൽ അനുഗ്രഹം തേടി ദീപിക പദുകോൺ; ചിത്രങ്ങൾ

ഫൈറ്റർ റിലീസിനു മുന്നോടിയായാണ് ദീപിക സഹോദരിയ്ക്ക് ഒപ്പം ക്ഷേത്രത്തിലെത്തിയത്

ഫൈറ്റർ റിലീസിനു മുന്നോടിയായാണ് ദീപിക സഹോദരിയ്ക്ക് ഒപ്പം ക്ഷേത്രത്തിലെത്തിയത്

author-image
Entertainment Desk
New Update
Deepika padukone and Sister

ക്ഷേത്ര ദർശനത്തിന് എത്തിയ ദീപിക പദുകോണും സഹോദരി അനീഷ പദുകോണും (ചിത്രം: സ്ക്രീൻ ഗ്രാബ്)

കഴിഞ്ഞ ദിവസം രാത്രിയാണ് ദീപിക പദുകോണും സഹോദരി അനീഷ പദുകോണും ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തിൽ എത്തിയ വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്.

Advertisment

ഹൃത്വിക് റോഷനൊപ്പം ദീപിക പ്രധാന കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'ഫൈറ്റർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടി വ്യാഴാഴ്ച രാത്രിയിലാണ് ദീപിക തിരുമല ക്ഷേത്രത്തിലെത്തിയത്. കറുത്ത കോ-ഓർഡ് സെറ്റ് വസ്ത്രം ധരിച്ചാണ് താരം എത്തിയത്.

വെള്ളിയാഴ്ച രാവിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദീപിക പ്രാർത്ഥന നടത്തുമെന്നും റിപ്പോർട്ടുണ്ട്.

Advertisment

ഫൈറ്ററിലെ ആദ്യ ഗാനം, 'ഷേർ ഖുൽ ഗയേ', ഡിസംബർ 15 ന് പുറത്തിറങ്ങും. “നമുക്ക് പാർട്ടി ആരംഭിക്കാം!" എന്ന ക്യാപഷനുമായി ഗാനത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു. 

അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ, ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന പാറ്റിയായും ദീപിക സ്‌ക്വാഡ്രൺ ലീഡറായ മിനൽ റാത്തോഡ് എന്ന മിന്നിയുമായാണ് എത്തുന്നത്. 

2024 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഫൈറ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

Read More Entertainment Stories Here

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: