scorecardresearch

ഈ ദീപാവലി കുഞ്ഞു ദുവ കൊണ്ടുപോയെന്ന് പറഞ്ഞേക്ക്; ഒരു മണിക്കൂറിൽ നേടിയത് 2 മില്യൺ ലൈക്കുകൾ

ഒരു മണിക്കൂറിൽ 2 മില്യൺ ലൈക്കുകളാണ് ദീപികയുടെ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. ആയിരകണക്കിന് ഇൻസ്റ്റഗ്രാം പേജുകളാണ് ദുവയുടെ ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തിരിക്കുന്നത്

ഒരു മണിക്കൂറിൽ 2 മില്യൺ ലൈക്കുകളാണ് ദീപികയുടെ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. ആയിരകണക്കിന് ഇൻസ്റ്റഗ്രാം പേജുകളാണ് ദുവയുടെ ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dua Padukone Singh Deepika Ranveer fi 1

ദീപാവലി ദിനത്തിൽ, ആരാധകർക്ക് സർപ്രൈസ് നൽകി കൊണ്ട് മകൾ ദുവയുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിംഗും. മകൾ ജനിച്ച് ഒരു വർഷത്തിനിപ്പുറം ഇതാദ്യമായാണ് താരദമ്പതികൾ മകളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ആരാധകർ പലപ്പോഴും ദുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്ന ആവശ്യം ഇരുവരോടും ഉന്നയിച്ചിരുന്നെങ്കിലും അതിനുവേണ്ടി ദീപാവലി ദിവസമാണ് ദീപികയും രൺവീറും തിരഞ്ഞെടുത്തത്.

Advertisment

Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ

ദീപാവലി ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങളാണിത്. ദീപികയും മകൾ ദുവയും ട്വിന്നിംഗ് ട്രെൻഡ് പിൻതുടരുകയാണ് ചിത്രങ്ങളിൽ.  ഗോൾഡൻ എംബ്രോയ്ഡറി വർക്കുള്ള  കടും ചുവപ്പ് അനാർക്കലി സ്യൂട്ടും ദുപ്പട്ടയുമാണ് ദീപികയുടെ വേഷം. അമ്മയുടെ ഡ്രസ്സിന് മാച്ചിംഗ് ആണ് കുഞ്ഞു ദുവയുടെ വേഷവും. 

Also Read:  എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

Advertisment

അമ്മയുടെ കൈകളിലിരുന്ന് നിറച്ചിരിയോടെ ക്യാമറയെ അഭിമുഖീകരിക്കുന്ന കുഞ്ഞു ദുവയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. കാത്തിരിപ്പിനൊടുവിൽ ദുവയുടെ ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകരും. 

Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി

ദീപികയും രൺവീറും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും 2 മില്യൺ ലൈക്കുകളാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ആയിരകണക്കിന് ഇൻസ്റ്റഗ്രാം പേജുകളാണ് ദുവയുടെ ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും കുഞ്ഞു ദുവയുടെ മുഖമാണ് നിറയുന്നത്. 

Also Read: ഇരട്ടി മധുരം, ഇരട്ടി സന്തോഷം; പൊന്നോമനകളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും

Ranveer Singh Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: