scorecardresearch

ദീപികയ്ക്കും രൺവീറിനും മുന്നിൽ ഡാൻസു കളിച്ച് പാപ്പരാസി; വീഡിയോ

മുബൈയിലേക്ക് മടങ്ങിയെത്തിയ ദീപികയുടെയും രൺവീറിന്റെയും എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മുബൈയിലേക്ക് മടങ്ങിയെത്തിയ ദീപികയുടെയും രൺവീറിന്റെയും എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Entertainment Desk
New Update
Deepika Padukone at Mumbai Airport

ഫൊട്ടോ: വരീന്ദർ ചൗള/ഇൻസ്റ്റാഗ്രാം

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. സോഷ്യൽ മീഡിയയ്ക്ക് പ്രീയപ്പെട്ട താരങ്ങളായ ഇരുവരുടെയും, ചിത്രങ്ങളും വീഡിയോയും എപ്പോൾ പ്രത്യക്ഷപ്പെട്ടാലും ഉടനടി വൈറലാകാറുണ്ട്. മുബൈയിലേക്ക് മടങ്ങിയെത്തിയ ദീപികയുടെയും രൺവീറിന്റെയും എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

എയർപോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ കാറിലിരിക്കുന്ന ദീപികയ്ക്കും രൺവീറിനും സമീപത്തായി ഡാൻസ് കളിക്കുന്ന പാപ്പരാസികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ദീപികയുടെ റിലീസിനൊരുങ്ങുന്ന ചിത്രമായ ഫൈറ്ററിലെ “ഷേർ ഖുൽ ഗയേ” എന്ന ഗാനത്തിനാണ് ഫോട്ടോഗ്രാഫർ നൃത്തം ചെയ്യുന്നത്.

പ്രകടനത്തിന് ശേഷം പാപ്പരാസികൾക്ക് കൈകൊടുത്തു മടങ്ങുന്ന താരങ്ങളെയും വീഡിയോയിൽ കാണാം. രൺവീറിന്റെ ജഡ്ജിങ്ങ് സ്കില്ലിനെ പ്രശംസിച്ച് നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Advertisment

അടുത്തിടെ ഒരു അഭിമുഖത്തിൽ ജനിക്കുന്ന കുഞ്ഞിന് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന മൂല്യങ്ങളെ കുറിച്ച് ദീപിക പറഞ്ഞിരുന്നു, "എന്നാൽ എന്റെ വീട്ടിൽ ആരും എന്നെ ഒരു സെലിബ്രിറ്റി ആയി കാണാറില്ല. ഞാൻ എപ്പോഴും അവരുടെ മകളും സഹോദരിയുമൊക്കെ ആയിരിക്കും, അത് മാറാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. എന്റെ കുടുംബം എനിക്ക് നൽകിയതു പോലുള്ള മൂല്യങ്ങൾ ഞങ്ങൾക്കുണ്ടാകുന്ന കുട്ടികളിലും വളർത്തിയെടുക്കാനാണ് ഞാനും രൺവീറും ആഗ്രഹിക്കുന്നത്." ദീപിക പറഞ്ഞു.

ദീപിക നായികയാകുന്ന സിദ്ധാർതഥ് ആനന്ദ് ചിത്രമായ ഫൈറ്റർ റീലീസിനായി കാത്തിരിക്കുയാണ്. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജനുവരി 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താൻ, ജവാൻ എന്നീ ഹീറ്റ് ചിത്രങ്ങളിലും ദീപിക അഭിനയിച്ചിരുന്നു. 

Read Here

Ranveer Singh Bollywood Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: