/indian-express-malayalam/media/media_files/2025/02/22/pPcKTwwCPPvkLcb6XoJ9.jpg)
Crime Beat Webseries On ZEE5: സാഖിബ് സലീം, രാഹുൽ ഭട്ട്, സായ് തംഹങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ക്രൈം ബീറ്റ് വെബ് സീരീസ് ഒടിടിയിലെത്തി. സഞ്ജീവ് കൗളും സുധീർ മിശ്രയും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പര, ഡൽഹിയിലെ കുപ്രസിദ്ധ മാഫിയ ഡോൺ ബിന്നി ചൗധരിയുടെ പിറകെ ക്രൈം റിപ്പോർട്ടർ അഭിഷേക് സിൻഹ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്. ക്രൈം ജേണലിസത്തിൻ്റെ ഇരുണ്ട ലോകവും സത്യം കണ്ടെത്തുന്നതിലെ അപകടസാധ്യതകളും ഈ പരമ്പര പര്യവേക്ഷണം ചെയ്യുന്നു.
സാഖിബ് സലീം, രാഹുൽ ഭട്ട്, സായ് തംഹങ്കർ എന്നിവർക്കൊപ്പം ഡാനിഷ് ഹുസൈൻ, രാജേഷ് തൈലാംഗ്, രൺവീർ ഷോറേ എന്നിവരും ഈ വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജീവ് കൗളും സുധീർ മിശ്രയുമാണ് ഈ സീരീസിന്റെ സംവിധായകർ.
ആദ്യ സീസണിൽ 8 എപ്പിസോഡുകളാണ് ഇള്ളത്. 27 മുതൽ 33 മിനിറ്റ് വരെയാണ് ഈ എപ്പിസോഡുകളുടെ ദൈർഘ്യം. ദി ഹൗ വാട്ട് ആൻ്റ് വൈ, മാസ്റ്റർ ഓഫ് ഡിസ്‌ഗൈസ്, ദ എസ്‌കേപ്പ്, ദി ഹോംകമിംഗ്, കർനെ കൗൻ ദേഗാ, മെയിൻ ലക്ഷ്യ ഹൂൻ തേരാ, ഖിലാഡി, കട്പുത്‌ലി ഔർ ഖേൽ, ദി ന്യൂ റിങ്‌മാസ്റ്റർ എന്നിവയാണ് എപ്പിസോഡുകൾ.
2025 ഫെബ്രുവരി 21-നാണ് ZEE5-ൽ ക്രൈം ബീറ്റ് പ്രീമിയർ ആരംഭിച്ചത്. ത്രില്ലിംഗ് പ്ലോട്ടും മികച്ച പ്രകടനങ്ങളും ക്രൈം ലോകത്തെ റിയലിസ്റ്റിക് ചിത്രീകരണവും കാരണം ഒടിടി പ്രേമികൾക്കിടയിൽ ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു ക്രൈം ബീറ്റ്.
Read More
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.