/indian-express-malayalam/media/media_files/2025/07/07/seema-vineeth-wedding-2025-07-07-16-45-25.jpg)
Seema Vineeth Wedding
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. 2024 സെപ്റ്റംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി വിവാഹിതരായിരിക്കുകയാണ് ഇരുവരും.
വിവാഹചിത്രങ്ങൾ സീമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജാൻമണി അടക്കം നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു.
Also Read: ഞങ്ങളുടെ ഓമി എത്തി; ദിയയുടെ കുഞ്ഞിനെ വരവേറ്റ് കുടുംബം
ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ ആ കുറിപ്പ് പിൻവലിച്ചുകൊണ്ട് സീമ രംഗത്തെത്തി. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ശേഷം ഇരുവരും വിവാഹിതരായതിലുള്ള സന്തോഷത്തിലാണ് കൂട്ടുകാർ.
Also Read: Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us