scorecardresearch

വിവാദ ട്രോളില്‍ മാപ്പ് പറഞ്ഞ് വിവേക് ഒബ്രോയ്; സ്ത്രീകളെ ബഹുമാനിക്കുന്നയാളെന്ന് വിശദീകരണം

'' കഴിഞ്ഞ 10 വര്‍ഷങ്ങളും ഞാന്‍ ചെലവഴിച്ചത് പാവപ്പെട്ട 2000 ല്‍ പരം പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ്. ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിക്കില്ല''

'' കഴിഞ്ഞ 10 വര്‍ഷങ്ങളും ഞാന്‍ ചെലവഴിച്ചത് പാവപ്പെട്ട 2000 ല്‍ പരം പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ്. ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിക്കില്ല''

author-image
Entertainment Desk
New Update
Vivek Oberoi, Aiswariya Rai Bachchan, Vivek Oberoi insult Aiswarya Rai, Salman Khan, Abhishek Bachchan, വിവേക് ഒബ്റോയ്, ഐശ്വര്യാറായ്, അഭിഷേക് ബച്ചൻ, ഐശ്വര്യാറായ് ബച്ചൻ, സൽമാൻ ഖാൻ, Vivek oberoi Aishwarya troll meme, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Vivek Oberoi Aishwarya Rai photo, Salman Khan Aishwarya rai photo

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ ഐശ്വര്യ റായിയെ അപമാനിക്കുന്ന ട്രോള്‍ പിന്‍വലിച്ച് വിവേക് ഒബ്രോയ്. ട്വിറ്ററിലൂടെ സംഭവത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തു താരം.

Advertisment

''ഒരാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ആരേയും വേദനിപ്പിക്കാത്ത തമാശയാണെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് തോന്നണമെന്നില്ല. എന്റെ ജീവിതത്തിന്റെ കഴിഞ്ഞ 10 വര്‍ഷങ്ങളും ഞാന്‍ ചെലവഴിച്ചത് പാവപ്പെട്ട 2000 ല്‍ പരം പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ്. ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിക്കില്ല'' എന്നായിരുന്നു വിവാദ ട്രോള്‍ പിന്‍വലിച്ചു കൊണ്ട് വിവേക് ട്വീറ്റ് ചെയ്തത്. ഒരു സ്ത്രീയ്‌ക്കെങ്കിലും ട്രോള്‍ വേദനയുണ്ടാക്കിയെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും വിവേക് ഒബ്രോയ് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്രോയ് ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സോനം കപൂര്‍ രംഗത്തെത്തിയിരുന്നു. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു സോനം കപൂര്‍ ട്വീറ്റ് ചെയ്തത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്രോയി പങ്കുവച്ചത്.

Advertisment

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയന്‍ പോള്‍' എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്രോയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്‌സിറ്റ് പോള്‍' എന്നാണ് മീമില്‍ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യ-അഭിഷേക് ?ദമ്പതികളുടെ ചിത്രത്തില്‍ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്.

Read More: മുൻകാമുകി ഐശ്വര്യയെ അപമാനിക്കുന്ന ട്രോൾ പങ്കുവച്ച് വിവേക് ഒബ്റോയ്; താൻ എന്തു ദുരന്തമാണെന്ന് സോഷ്യൽ മീഡിയ

അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചിരുന്നു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

2000-ലാണ് ഐശ്വര്യ സല്‍മാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. സല്‍മാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്രോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടുനിന്നില്ല.

Also Read: 'നിങ്ങള്‍ സിനിമയിൽ ഓവര്‍ ആക്ടിങ് കുറയ്ക്കൂ, സോഷ്യല്‍മീഡിയയിൽ ഓവർ റിയാക്ടിങും കുറയ്ക്കൂ'; സോനം കപൂറിനും വിവേക് ഒബ്റോയിയുടെ പരിഹാസം

ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്‌നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്നും 2017-ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.

2007-ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. പിന്നീട് മകള്‍ പിറന്നതോടെ സിനിമാമേഖലയില്‍ നിന്ന് വിട്ട് നിന്ന താരം 2016-ല്‍ 'യേ ദില്‍ ഹെ മുഷ്‌കില്‍' എന്ന ചിത്രത്തിലൂടെ ബിടൗണില്‍ തിരിച്ചെത്തി.

Aishwarya Rai Bachchan Vivek Oberoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: