scorecardresearch

ഇങ്ങനെ മക്കളുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെയെന്തിന്?; അക്ഷയ്-ട്വിങ്കിള്‍ കുടുംബഗ്രൂപ്പിലെ വിശേഷങ്ങള്‍

'ഇങ്ങനെയൊരു ചിത്രം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്ന ഒരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന്?'

'ഇങ്ങനെയൊരു ചിത്രം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്ന ഒരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന്?'

author-image
Entertainment Desk
New Update
twinkle khanna, twinkle khanna instagram, twinkle khanna son, twinkle khanna son aarav, twinkle khanna news

"എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിള്‍ ഖന്ന പെരുമാറുന്നതെന്ന് അയല്‍പ്പക്കത്തുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തില്‍ അവര്‍ എന്താണ് ചെയുന്നതെന്ന് നിങ്ങള്‍ തന്നെ കാണൂ," അമ്മ ട്വിങ്കിള്‍ ഖന്നയുടെ ഒരു ചിത്രം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച് കൊണ്ട് മകന്‍ ആരവ് കുറിച്ച വാക്കുകളാണിത്. മകന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രം ക്യാപ്ഷന്‍ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത് അമ്മയും.

Read more: അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ സ്വപ്‌ന സൗധത്തിന്റെ അകക്കാഴ്ചകൾ

Advertisment

"ഇങ്ങനെയൊരു ചിത്രം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്ന ഒരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന്?' എന്നാണ് ചിത്രത്തിന് ട്വിങ്കിള്‍ നല്‍കിയ അടിക്കുറിപ്പ്. താന്‍ വ്യായാമം ചെയ്യുകയായിരുന്നുവെന്നും 'bent-over reverse dumbbell fly'എന്ന ഒരു വര്‍ക്ക്‌ഔട്ട്‌ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

twinkle khanna, twinkle khanna instagram, twinkle khanna son, twinkle khanna son aarav, twinkle khanna news

മുന്‍കാല സിനിമാ താരവും നടന്‍ അക്ഷയ് കുമാറിന്റെ പത്നിയുമായ ട്വിങ്കിള്‍ ഖന്ന സിനിമയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇന്റീരിയര്‍ ഡിസൈന്‍, എഴുത്ത് എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവയാണ് അവര്‍. രാജേഷ്‌ ഖന്ന -ഡിംപിള്‍ കപാഡിയ ദമ്പതികളുടെ മകളായ ട്വിങ്കിളിന് ആരവിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്.

Advertisment

Read more: പാചകപരീക്ഷണങ്ങളുമായി താരപുത്രൻ; നിന്നെക്കുറിച്ച് അഭിമാനമെന്ന് ട്വിങ്കിൾ ഖന്ന

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: