ലോക്ക്‌ഡൗൺ കാലത്ത് പാചകപരീക്ഷണങ്ങളിൽ മുഴുകുകയാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൻ ആരവ്. മകൻ ഉണ്ടാക്കിയ കേക്കിന്റെ ചിത്രം അഭിമാനത്തോടെ ഷെയർ ചെയ്യുകയാണ് ട്വിങ്കിൾ. “ഞാനൊരു ഭാവിയിലെ ഒരു ബേക്കറിന് പ്രചോദനമാകുകയായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവനെ നിർമ്മിച്ചു, പതിനേഴ് വർഷങ്ങൾക്കിപ്പുറം അവൻ ഞങ്ങൾക്കായി ഈ ചോക്ക്ലേറ്റ് ബ്രൗണി കേക്ക് ഉണ്ടാക്കിയിരിക്കുന്നു,” ഇൻസ്റ്റഗ്രാം കുറിപ്പിൽ ട്വിങ്കിൾ പറയുന്നു.

പാചകത്തിൽ താൽപ്പര്യമുള്ള വ്യക്തിയാണ് അക്ഷയ് കുമാറും. ഇപ്പോൾ മകൻ ആരവും അച്ഛന്റെ വഴിയെ കൂടുതൽ പാചകപരീക്ഷണങ്ങളിൽ മുഴുകുകയാണ്. മുൻപും ആരവ് തയ്യാറാക്കിയ വിഭവങ്ങൾ ട്വിങ്കിൾ പരിചയപ്പെടുത്തിയിരുന്നു.

അക്ഷയ് കുമാറിന്റെയും ട്വിങ്കിളിന്റെയും മൂത്തമകനാണ് ആരവ്. ഈ ദമ്പതികൾ ഏഴുവയസ്സുള്ള ഒരു മകൾ കൂടിയുണ്ട്, നിതാര. 2001ൽ ആയിരുന്നു അക്ഷയിന്റെയും ട്വിങ്കിളിന്റെയും വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും എഴുത്തും മറ്റുമായി സമൂഹമാധ്യമങ്ങളിൽ സജീവയാണ് ട്വിങ്കിൾ. ലോക്ക്ഡൗൺ കാലത്ത് മുംബൈയിലെ വീട്ടിലാണ് അക്ഷയും കുടുംബവും ഉള്ളത്.

Read more: ഭാര്യയ്ക്ക് ഉള്ളി കൊണ്ടുള്ള കമ്മൽ സമ്മാനം നൽകി അക്ഷയ് കുമാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook