/indian-express-malayalam/media/media_files/2025/10/21/bineesh-bastin-2025-10-21-17-22-13.jpg)
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാവുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.
Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ
"ടീമേ.. ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ "താര" എന്നോടൊപ്പം ഉണ്ടാകും..
എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം," ബിനീഷ് കുറിച്ചു.
Also Read: ഇരട്ടി മധുരം, ഇരട്ടി സന്തോഷം; പൊന്നോമനകളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും
വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്നും 2026 ഫെബ്രുവരിയിലാവും വിവാഹമെന്നും ബിനീഷ് കൂട്ടിച്ചേർത്തു.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
View this post on InstagramA post shared by News malayalam 24x7 (@newsmalayalamtv)
പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് വേഷമിട്ടു. സ്റ്റാർ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us