/indian-express-malayalam/media/media_files/uploads/2019/02/biju-menon-nimisha-sajayan.jpg)
'തട്ടിൻപ്പുറത്ത് അച്യുതനു'നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ. മാർച്ച് ആദ്യ ആഴ്ച തലശ്ശേരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി'യാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ബിജു മേനോൻ ചിത്രം. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘അമർ അക്ബർ ആന്റണി’ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകന്മാർ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ ആദ്യ ആഴ്ച റിലീസിനെത്തും.
നിഖില വിമൽ നായികയാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നൻ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോൺകുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമിൽ മുഹമ്മദും നിർവ്വഹിക്കും. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സിംഗപ്പൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വിതരണക്കാർ ഉർവശി തീയേറ്റേഴ്സ് റിലീസാണ്. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്.
‘വെള്ളിമൂങ്ങ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’യാണ് മറ്റൊരു ബിജു മേനോൻ ചിത്രം. ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായരും സംഗീതം ബിജിബാലും നിർവ്വഹിക്കും. സെൻട്രൽ പിക്ച്ചേഴ്സാണ് നിർമ്മാണം.
Read more: 'ആദ്യരാത്രി'യുമായി ബിജു മേനോൻ വരുന്നു
സനൽകുമാർ ശശിധരന്റെ ‘ചോല’യാണ് നിമിഷയുടെ പൂർത്തിയായ ചിത്രങ്ങളിലൊന്ന്. 15 വയസ്സുള്ള ജാനു എന്ന സ്കൂൾ കുട്ടിയായാണ് നിമിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജുവും അഖിൽ എന്ന പുതുമുഖവുമാണ് മറ്റു താരങ്ങൾ. രണ്ടു മൂന്നു ഗെറ്റപ്പുകളിലും നിമിഷ എത്തുന്നുണ്ട്.
Read more: #ExpressRewind: പതിഞ്ഞ താളത്തിലെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍: നിമിഷ സജയന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us