/indian-express-malayalam/media/media_files/uploads/2019/10/vijay-bigil-12.jpg)
Bigil movie review and release HIGHLIGHTS: വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ ഒടുവിൽ തിയേറ്ററുകളിലെത്തി. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിനം 300 ഫാൻസ് ഷോകളാണ് ചിത്രത്തിനുള്ളത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്.
തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
‘ബിഗിൽ’ സിനിമയുടെ നിർമാണ ചെലവ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. അർച്ചന കൽപതിയുടെ എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്.
Vijay Bigil Movie Release: ബിഗിൽ റിലീസ്; നിലത്തു നിന്നു ചോറു വാരിക്കഴിച്ച് വിജയ് ആരാധകർ
Live Blog
Vijay Nayanthara Starrer Bigil hits theater today
താരചിത്രം എന്ന വലിയ ഹൈപ്പ് 'ബിഗിലി'തുണച്ചില്ല, ചിത്രം ശരാശരി മാത്രമെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം നിരൂപണത്തില്‍ അബിന്‍ പൊന്നപ്പന്‍ പറയുന്നു. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്ന സ്ത്രീപക്ഷ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഒടുവില്‍ പറഞ്ഞു വയ്ക്കുന്നത് എന്നും ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം 'ചക്ക് ദേ ഇന്ത്യ'യെ പലയിടത്തും ഓര്‍മ്മിപ്പിക്കുന്നു എന്നും റിവ്യൂയില്‍ അബിന്‍ ചൂണ്ടിക്കാട്ടുന്നു.
Read Here: Vijay 'Bigil' Movie Review: 'ബിഗിലി'ല്‍ ഫുട്‌ബോള്‍ 'രക്ഷകന്‍'; മാറ്റങ്ങളില്ലാതെ വിജയ്
നടന്‍ വിജയ്‌ക്ക് വലിയ ഫാന്‍ ബേസ് ഉള്ള ഇടങ്ങളില്‍ ഒന്നാണ് കേരളം. ഇവിടുത്തെ ആരാധകരും വലിയ സന്തോഷത്തോടെയാണ് ഇളയ തളപതിയുടെ ദീപാവലി റിലീസ് ചിത്രത്തെ വരവേല്‍ക്കുന്നത്. പാലക്കാട് നിന്നുള്ള ദൃശ്യങ്ങള്‍
#Bigil crowd from Palakkad #Aroma theatre Kerala
Crowd flowing...!
Kerala, TN, Gulf, France, Malaysia, US... Thalapathy showing his power...!#BigilFDFS#BigilDiwali#Rayappanpic.twitter.com/NdVBA5WTy7— Snehasallapam (SS) (@SSTweeps) October 25, 2019
റിലീസ് ദിവസം തന്നെ തമിള്‍റോക്കേര്‍സ് എന്ന വെബ്സൈറ്റ് വിജയ് ചിത്രം 'ബിഗില്‍' ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. സിനിമ വ്യവസായത്തിന് തന്നെ വലിയ പേടിസ്വപ്നമായ തമിള്‍റോക്കേര്‍സ് ഇതിനു മുന്‍പും പുതിയ ചിത്രങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. അതേ സമയം ആദ്യ ഷോ കഴിഞ്ഞു 'ബിഗില്‍' നല്ല പ്രതികരണങ്ങള്‍ ആണ് നേടുന്നത്.
Read Here: Vijay 'Bigil' Full Movie leaked online in Tamilrockers: വിജയ്-നയന്‍താര ചിത്രം 'ബിഗില്‍' തമിള്‍റോക്കേര്‍സില്‍
Atlee wishes luck to Team Kaithi: 'ബിഗിലി'നൊപ്പം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കെയ്ത്തി'. കാർത്തി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആശംസകൾ നേരുകയാണ് ആറ്റ്‌ലി.
ആക്ഷൻ ത്രില്ലർ ചിത്രമായ 'കെയ്ത്തി'യിൽ രമണ, ജോർജ് മരിയാൻ എന്നിവർക്ക് ഒപ്പം മലയാളി താരം നരേനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.
I love @Dir_Lokesh's work! All the best for #Kaithi and #Thalapathy64 nanba!! #AskAtleehttps://t.co/eFIbogtfE6
— atlee (@Atlee_dir) 24 October 2019
ഒരു ഉത്സവകാല ആഘോഷചിത്രത്തിന് ഇണങ്ങുന്ന രീതിയിൽ മാസ്സും സ്പോർട്സും ഇമോഷൻസും എല്ലാം ചേർന്നാണ് ആറ്റ്‌ലി 'ബിഗിൽ' ഒരുക്കിയിരിക്കുന്നത്. സ്ത്രീശാക്തീകരണ സന്ദേശവും ചിത്രം മുന്നോട് വെയ്ക്കുന്നുണ്ട്. മലയാളി താരം റെബ മോണിക്കയും ചിത്രത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയായാണ് റെബ മോണിക്ക എത്തുന്നത്. റെബയുടെ പെർഫോമൻസിനും തിയേറ്ററുകളിൽ കയ്യടികൾ നേടാനാവുന്നുണ്ട്.
Read more: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ
വിജയും നയൻതാരയും തമ്മിലുള്ള റൊമാന്റിക് സീനുകൾ മികവു പുലർത്തുന്നു എന്നാണ് പ്രേക്ഷക പ്രതികരണം. അതിസുന്ദരിയായാണ് നയൻതാര സ്ക്രീനിലെത്തുന്നത്.
#Bigil <3.5/5> : #Nayanthara looks beautiful.. Her romantic scenes with #Thalapathy@actorvijay are enjoyable..
All #Singapenneys are good.. Especially liked @Reba_Monica 's acid survivor episode..
"Bet Match" football choreography is good.. 👌@am_kathir has done well..
— Ramesh Bala (@rameshlaus) 25 October 2019
'തെറി', 'മെര്‍സൽ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വീണ്ടും വിജയം ആവർത്തിക്കുകയാണ് 'ബിഗിൽ' എന്നാണ് ആദ്യ ഷോകൾക്കു ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമോഷണൽ രംഗങ്ങൾക്കൊപ്പം മാസ് രംഗങ്ങളും ഒത്തുച്ചേർന്ന ചിത്രം ആറ്റ്‌ലി-വിജയ് കൂട്ടുക്കെട്ടിന് ഹാട്രിക് വിജയം സമ്മാനിക്കുമെന്നാണ് സൂചനകൾ.
BLOCKBUSTER Reports already from the early morning shows for Thalapathy Vijay's #Bigil#Whistle. Hattrick for Vijay-Atlee Combo 💥💥💥💥💥 pic.twitter.com/X162fFFvIS
— Vamsi Kaka (@vamsikaka) 25 October 2019
ആരാധകരുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരുന്ന ചിത്രമാണ് 'ബിഗിൽ' എന്നാണ് ആദ്യഘട്ടം പുറത്തുവരുന്ന റിപ്പോർട്ട്. വിജയിന്റെ ഇൻട്രോ, പാട്ടുകൾ, ആക്ഷൻ സ്വീകൻസ് എന്നിവയെല്ലാം തന്നെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് തിയേറ്റർ പ്രതികരണം സൂചിപ്പിക്കുന്നത്. ആദ്യ പകുതി ഏത് ആറ്റ്‌ലി ചിത്രത്തേക്കാളും മികച്ചു നിൽക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
#Bigil 1st Half : Marana Mass.. #Thalapathy@actorvijay Verithanam..
Intro, songs and action sequences execution will exceed fans expectations.. @arrahman BGM Theri..
This is the best 1st half in any @Atlee_dir movie..
Bigil Class.. Rayappan and Michael Mass.. 👍
— Ramesh Bala (@rameshlaus) 25 October 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights