Latest News

Vijay Bigil Movie Release: ബിഗിൽ റിലീസ്; നിലത്തു നിന്നു ചോറു വാരിക്കഴിച്ച് വിജയ് ആരാധകർ

Vijay Bigil Movie Release: വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ നാളെയാണ് (ഒക്ടോബർ 25) റിലീസ് ചെയ്യുക

vijay, bigil, vijay fans, ie malayalama
Vijay Bigil Movie Release: ഇഷ്ട താരങ്ങളോടുളള സ്നേഹം പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന ആരാധകരുണ്ട്. തമിഴകത്ത് ഇത്തരത്തിലുളള ആരാധകർ നിരവധിയുണ്ട്. ഇഷ്ട താരങ്ങളുടെ സിനിമ വിജയിക്കാനായി പൂജകൾ ചെയ്യുക, തല മൊട്ടയടിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഇവർ ചെയ്യാറുണ്ട്. വിജയ്‌യുടെ പുതിയ സിനിമയായ ‘ബിഗിൽ’ യാതൊരു തടസവും ഇല്ലാതെ റിലീസ് ചെയ്യാനായി ‘മൺ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് ആരാധകർ.

പാത്രത്തിനു പകരം നിലത്ത് ചോറു വിളമ്പി കഴിക്കുന്നതാണ് ഈ ചടങ്ങ്. മൈലാടുതുറയിലെ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിലാണ് ആരാധകർ ചടങ്ങ് നിർവഹിച്ചത്. വിജയ്‌യുടെ ഫോട്ടോയും കയ്യിൽ പിടിച്ച് നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമിഴ്നാടിന്റെ പല ഭാഗത്തുനിന്നെത്തിയ ആരാധകരാണ് ചടങ്ങിൽ പങ്കെടുത്തത്.

Vijay Bigil Movie: ദീപാവലി ആഘോഷമാക്കാൻ വിജയ്‌യുടെ ബിഗിൽ എത്തും, ചിത്രങ്ങൾ

Vijay Bigil Release Theatre List: കേരളത്തിൽ 250 സ്ക്രീനുകളിൽ ‘ബിഗിൽ’ പ്രദർശനം

വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ നാളെയാണ് (ഒക്ടോബർ 25) റിലീസ് ചെയ്യുക. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. കേരളത്തിൽ ആദ്യ ദിനം 300 ഫാൻസ് ഷോകളുണ്ട്. പുലർച്ചെ നാലു മണിക്കാണ് ഫാൻസ് ഷോ.

തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും. ഇന്ത്യയ്ക്കു പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.

bigil, vijay, nayanthara, ie malayalam

Read More: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

Vijay Bigil Movie Budget: ‘ബിഗിൽ’ നിർമാണ ചെലവ് 180 കോടി

‘ബിഗിൽ’ സിനിമയുടെ നിർമാണ ചെലവ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. അർച്ചന കൽപതിയുടെ എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്.

Bigil Box Office Collection Prediction: ‘ബിഗിൽ’ ബോക്സോഫിസ് കളക്ഷൻ

വെളളിയാഴ്ച (ഒക്ടോബർ 27) റിലീസ് ചെയ്യുന്ന ‘ബിഗിൽ’ ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. റെക്കോർഡ് കളക്ഷനായിരിക്കും ചിത്രത്തിനു ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ, സാറ്റലൈറ്റ്, ഓഡിയോ, ബ്രാൻഡിങ് അവകാശമടക്കം ചിത്രം റിലീസിനു മുന്നേ തന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടിയെന്നും വാർത്തകളുണ്ട്. ആഗോള തലത്തിൽ തിയേറ്റർ വിതരണാവകാശത്തിൽനിന്നും 140 കോടി രൂപ ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ രജനീകാന്തിന്റെ ‘2.0’, ‘കബാലി’ ചിത്രങ്ങൾക്കുശേഷം ഇതിലൂടെ ഏറ്റവും കൂടുതൽ തുക നേടുന്ന മൂന്നാമത്തെ ചിത്രമാകും വിജയ്‌യുടെ ‘ബിഗിൽ’. നിലവിൽ ഈ റെക്കോർഡ് അജിത്തിന്റെ ‘വിശ്വാസം’ സിനിമയ്ക്കാണ് (134 കോടി).

vijay, bigil movie, ie malayalam

Vijay Bigil Movie Trailer: ‘ബിഗിൽ’ ട്രെയിലറിന് റെക്കോർഡ്

‘ബിഗിൽ’ സിനിമയുടെ ട്രെയിലർ ഒക്ടോബർ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിലും വൻ വരവേൽപാണ് ലഭിച്ചത്. 24 മണിക്കൂറിനുളളിൽ 10 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത (1.9 മില്യൻ) ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയ്ക്കാണ്. ഈ റെക്കോർഡാണ് വിജയ്‌യുടെ ‘ബിഗിൽ’ മറികടന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡാണ് ‘ബിഗിൽ’ സ്വന്തം പേരിലാക്കിയത്. അതിവേഗം 20 ലക്ഷം ലൈക്കുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമ ട്രെയിലറെന്ന നേട്ടവും ‘ബിഗിൽ’ നേടിയെടുത്തു.

Vijay Bigil Movie Review: ‘ബിഗിൽ’ റിവ്യൂ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് സിനിമ സർക്കാർ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന് പോസിറ്റീവ് റിവ്യൂവാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. കളളവോട്ട് മൂലം വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്ന നിയമമായ സെക്ഷൻ 49 P യെക്കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. പക്ഷേ ബിഗിൽ വളരെ വ്യത്യസ്തമായ പ്രമേയമാണ് പറയുന്നത്. രണ്ടു മണിക്കൂറും 59 മിനിറ്റും ദൈർഘ്യമുളള ‘ബിഗിൽ’ സിനിമ വിജയ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അതിനാൽ തന്നെ ബിഗിൽ സിനിമയുടെ റിവ്യൂ പോസിറ്റീവ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകരും ആരാധകരും പ്രതീക്ഷിക്കുന്നത്.

Vijay Bigil Movie Cast: ‘ബിഗിൽ’ ടീം

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay bigil movie release fans eat mann soru

Next Story
New Release: ‘ബിഗിൽ’ നാളെ തിയേറ്ററുകളിലേക്ക്Bigil release, Oru Kadathanadan Katha release, Vattamesha Sammelanam release, Marappava release, Lessons release, ബിഗിൽ റിലീസ്, വിജയ്,​​ Vijay, Bigil deepavali release, Bigil vinod, New Release:നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ, ഒരു കടത്തനാടൻ കഥ, വട്ടമേശ സമ്മേളനം, മരപ്പാവ, ലെസ്സൻസ്, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com