scorecardresearch

അഭിനയവും സംവിധാനവും സൂപ്പർഹിറ്റ്, ഇനി പുതിയ ചുവടുവയ്പ്പ്; പ്രഖ്യാപനവുമായി ബേസിൽ ജോസഫ്

രസകരമായ അനിമേഷൻ വീഡിയോയ്ക്കൊപ്പമായിരുന്നു ബേസിലിന്റെ പ്രഖ്യാപനം

രസകരമായ അനിമേഷൻ വീഡിയോയ്ക്കൊപ്പമായിരുന്നു ബേസിലിന്റെ പ്രഖ്യാപനം

author-image
Entertainment Desk
New Update
Basil Joseph

ചിത്രം: ഫേസ്ബുക്ക്

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച. 

Advertisment

സമീപ വർഷങ്ങളിലായി തുടർച്ചയായ ഹിറ്റുകളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ താരം ഇപ്പോഴിതാ, സിനിമ നിർമ്മാണ മേഖലയിലേക്കും പ്രവേശിക്കുകയാണ്. സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചതായി ബേസിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. 

Also Read: ഇത് ഹൈബ്രിഡ് വിത്തുകളുടെ കാലമാണ്ഹേ; ചൊറിയാൻ വന്ന ആൾക്ക് ചുട്ട മറുപടി നൽകി മീനാക്ഷി

രസകരമായ അനിമേഷൻ വീഡിയോയ്ക്കൊപ്പമായിരുന്നു ബേസിലിന്റെ പ്രഖ്യാപനം. 'ഒരു പുതിയ തുടക്കം. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമാണം. ഇപ്പോഴും അത് "എങ്ങനെ" എന്ന് കണ്ടെത്തുകയാണ് ഞാൻ. കൂടുതൽ ധൈര്യത്തോടെയും പുതുമകളോടെയും കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം,' ബേസിൽ കുറിച്ചു.

Advertisment

Also Read: ആദിലയും നൂറയും എനിക്കെന്റെ അക്ബറിനെ പോലെയാണ്; വീഡിയോയുമായി അക്ബറിന്റെ ഉമ്മ

പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ  ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാസക്തി' എന്ന ചിത്രത്തിലും ബേസിൽ അഭിനയിക്കുന്നതായാണ് റിപ്പോർട്ട്. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ.

Read More: എന്റെ മെയ്യഴകൻ, അവന്റെ വിവാഹത്തിന് അച്ഛനും അമ്മയുമായി ഞാനും ലക്ഷ്മിയും: ചിത്രങ്ങളുമായി അഖിൽ മാരാർ

Film Producers Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: