scorecardresearch

Ayyapanum Koshiyum, Varane Avashyamund Release Highlights: രണ്ടു മലയാള ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍

Ayyapanum Koshiyum, Varane Avashyamund Release Highlights: അനൂപ്‌ സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്,' സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും,' എന്നീ ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്‌

author-image
Entertainment Desk
New Update
Ayyapanum Koshiyum review live update, Ayyapanum Koshiyum latest news, Ayyapanum Koshiyum review rating, Ayyapanum Koshiyum review live audience, Ayyapanum Koshiyum movie review, Varane Avashyamund live update, Varane Avashyamund latest ratings, ajith, Lalu Alex, Johny Antony, Biju Menon, Prithviraj Sukumaran, Sabumon Abdusamad Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, അയ്യപ്പനും കോശിയും, അയ്യപ്പനും കോശിയും റിവ്യൂ, അയ്യപ്പനും കോശിയും റിലീസ്, Ayyappanum Koshiyum, Ayyappanum Koshiyum review, Ayyappanum Koshiyum release

Ayyapanum Koshiyum, Varane Avashyamund Release Highlights: രണ്ടു മലയാള ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു-അനൂപ്‌ സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്,' സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും.' അനൂപ്‌ സത്യന്റെ ആദ്യ ചിത്രമാണു 'വരനെ ആവശ്യമുണ്ട്.' 'അനാര്‍ക്കലി' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും.'

Advertisment

Ayyapanum Koshiyum review live update, Ayyapanum Koshiyum latest news, Ayyapanum Koshiyum review rating, Ayyapanum Koshiyum review live audience, Ayyapanum Koshiyum movie review, Varane Avashyamund live update, Varane Avashyamund latest ratings, ajith, Lalu Alex, Johny Antony, Biju Menon, Prithviraj Sukumaran, Sabumon Abdusamad Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, അയ്യപ്പനും കോശിയും, അയ്യപ്പനും കോശിയും റിവ്യൂ, അയ്യപ്പനും കോശിയും റിലീസ്, Ayyappanum Koshiyum, Ayyappanum Koshiyum review, Ayyappanum Koshiyum release

Varane Avashyamund: വരനെ ആവശ്യമുണ്ട്

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.  ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍,  കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Advertisment

ഉര്‍വ്വശി, മേജര്‍ രവി, ലാലു അലെക്സ്, ജോണി ആന്റണി, സിജു വിത്സണ്‍, കെ പി എ സി ലളിത, മീരാ കൃഷ്ണന്‍ എന്നീ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അതിഥി വേഷത്തില്‍ എത്തുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മുകേഷ് മുരളീധരന്‍, എഡിറ്റിംഗ് ടോബി ജോണ്‍, സംഗീതം അല്‍ഫോന്‍സ്‌ ജോസഫ്.

Ayyapanum Koshiyum review live update, Ayyapanum Koshiyum latest news, Ayyapanum Koshiyum review rating, Ayyapanum Koshiyum review live audience, Ayyapanum Koshiyum movie review, Varane Avashyamund live update, Varane Avashyamund latest ratings, ajith, Lalu Alex, Johny Antony, Biju Menon, Prithviraj Sukumaran, Sabumon Abdusamad Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, അയ്യപ്പനും കോശിയും, അയ്യപ്പനും കോശിയും റിവ്യൂ, അയ്യപ്പനും കോശിയും റിലീസ്, Ayyappanum Koshiyum, Ayyappanum Koshiyum review, Ayyappanum Koshiyum release

Ayyappanum Koshiyum: 'അയ്യപ്പനും കോശിയും'

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും.' സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയിൽ അവതരിപ്പിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും 'അയ്യപ്പനും കോശിയും' എന്ന് സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്.  അന്ന രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.

രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.  ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍, എഡിറ്റിംഗ് രഞ്ജന്‍ അബ്രഹാം, സംഗീതം ജേക്സ് ബിജോയ്‌.  അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചമ്മ പാടിയ നാടന്‍ പാട്ട് ഇതിനോടകം ഹിറ്റാണ്.

Live Blog

Ayyapanum Koshiyum, Varane Avashyamund Release and Review Live Updates

Highlights

    13:57 (IST)07 Feb 2020

    ഒരഡാർ സിനിമ: 'അയ്യപ്പനും കോശിയും' റിവ്യൂ

    "ഒരഡാർ സിനിമ എന്ന് ഒറ്റവാക്കില്‍ പറയാം. മുഴുനീളൻ എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ചെത്തിയ പൃഥ്വിരാജ്-ബിജു മേനോന്‍ ആരാധകരെ 'അയ്യപ്പനും കോശി'യും നിരാശരാക്കില്ല," റിവ്യൂ വായിക്കാം

    Read Here: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: 'അയ്യപ്പനും കോശിയും' റിവ്യൂ

    12:10 (IST)07 Feb 2020

    'അയ്യപ്പനും കോശിയും' ആദ്യ പ്രതികരണങ്ങള്‍

    പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സച്ചി ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ.

    Read Here:  'അയ്യപ്പനും കോശിയും' ആദ്യ പ്രതികരണങ്ങള്‍

    11:51 (IST)07 Feb 2020

    'വരനെ ആവശ്യമുണ്ട്' ആദ്യപ്രതികരണങ്ങള്‍

    ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വായിക്കാം.

    Read Here: 'വരനെ ആവശ്യമുണ്ട്' ആദ്യപ്രതികരണങ്ങള്‍

    10:22 (IST)07 Feb 2020

    'അയ്യപ്പനും കോശിയും' അമേരിക്ക റിലീസ്

    10:16 (IST)07 Feb 2020

    'വരനെ ആവശ്യമുണ്ട്' ടീം ദുബായില്‍ എത്തിയപ്പോള്‍

    കേരളത്തിനൊപ്പം തന്നെ യു എ ഇ യിലും ചിത്രം റിലീസ് ചെയ്യുന്നത്തിന്റെ ഭാഗമായി 'വരനെ ആവശ്യമുണ്ട്' ടീം ദുബായില്‍ എത്തി.  ചിത്രത്തിന്റെ പ്രചാരണാര്‍ഥം ദുല്‍ഖര്‍ സല്‍മാന്‍, അനൂപ്‌ സത്യന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് എത്തിയത്.

    . @dulQuer and @kalyanipriyan in #Dubai for #VaraneAvashyamund promotions..

    09:54 (IST)07 Feb 2020

    'അയ്യപ്പനും കോശിയും' കേരള തിയേറ്റര്‍ ലിസ്റ്റ്

    09:53 (IST)07 Feb 2020

    'വരനെ ആവശ്യമുണ്ട്' കേരള തിയേറ്റര്‍ ലിസ്റ്റ്

    09:45 (IST)07 Feb 2020

    നായകനും നായികയും വില്ലനുമില്ലാത്ത സിനിമ; 'അയ്യപ്പനും കോശി'യെയും കുറിച്ച് പൃഥ്വിരാജ്

    "നായകനോ നായികയോ വില്ലനോ ഇല്ലാത്ത ചിത്രമാണിത്. അയ്യപ്പനും കോശിയും എന്ന രണ്ട് കഥാപാത്രങ്ങളുടെ പച്ചയായ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു സിനിമ," സിനിമയുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

    09:40 (IST)07 Feb 2020

    നിങ്ങളുടെയെല്ലാം അമ്മയെപ്പോലെ ഒരമ്മ: 'വരനെ ആവശ്യമുണ്ട്' കഥാപാത്രത്തെക്കുറിച്ച് ശോഭന

    "വളരെക്കാലത്തിനു ശേഷമാണ് അഭിനയിക്കുന്നത്, അമ്മ വേഷത്തിലാണ്. നിങ്ങള്‍ ഒരോരുത്തരുടേയും വീട്ടിലെ അമ്മമ്മാര്‍ എന്തൊക്കെ വികാരങ്ങളിലൂടെ കടന്നു പോകുന്നുവോ, അതിലെല്ലാം കൂടി കടന്നു പോകുന്ന ഒരമ്മ. അതാണ്‌ എന്‍റെ കഥാപാത്രം. സിനിമ നന്നായിരിക്കും എന്നും വിജയിക്കും എന്നും പ്രതീക്ഷിക്കുന്നു," ചിത്രത്തെക്കുറിച്ച് ശോഭന പറഞ്ഞതിങ്ങനെ.

    Read Here: നിങ്ങളുടെയെല്ലാം അമ്മയെപ്പോലെ ഒരമ്മ: 'വരനെ ആവശ്യമുണ്ട്' കഥാപാത്രത്തെക്കുറിച്ച് ശോഭന

    09:06 (IST)07 Feb 2020

    അയ്യപ്പനും കോശിയും നേര്‍ക്ക് നേര്‍ വരുമ്പോള്‍

    'അനാര്‍ക്കലി' എന്ന ചിത്രത്തിന് ശേഷം സച്ചിയും പൃഥ്വിരാജും കൈകോര്‍ക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'.  അട്ടപ്പാടിയില്‍ സെറ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നു.  ആക്ഷനും കോമഡിയും ചേര്‍ന്ന ഒരു ചിത്രമായിരിക്കും 'അയ്യപ്പനും കോശിയും' എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

    09:03 (IST)07 Feb 2020

    അനൂപ്‌ സത്യന്റെ 'വരനെ ആവശ്യമുണ്ട്'

    ചിത്രം ഒരു ഫാമിലി എന്റര്‍റൈനര്‍ ആയിരിക്കും എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  

    Ayyapanum Koshiyum review live update, Ayyapanum Koshiyum latest news, Ayyapanum Koshiyum review rating, Ayyapanum Koshiyum review live audience, Ayyapanum Koshiyum movie review, Varane Avashyamund live update, Varane Avashyamund latest ratings, ajith, Lalu Alex, Johny Antony, Biju Menon, Prithviraj Sukumaran, Sabumon Abdusamad Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, അയ്യപ്പനും കോശിയും, അയ്യപ്പനും കോശിയും റിവ്യൂ, അയ്യപ്പനും കോശിയും റിലീസ്, Ayyappanum Koshiyum, Ayyappanum Koshiyum review, Ayyappanum Koshiyum release
    New Release Review Film Review

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: