scorecardresearch

'അസുരനി'ലെ ആ ഡയലോഗാണ് ഈ പ്രവൃത്തി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്: വിജയ്

വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വേദിയിൽ വിജയ് സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വേദിയിൽ വിജയ് സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

author-image
Entertainment Desk
New Update
Dhanush, Vijay, Tamil Actor

Entertainment Desk/ IE Malayalam

ഇന്ത്യൻ സിനിമാലോകത്ത് തന്നെ ഏറെ ആരാധകരുള്ള താരമാണ് തമിഴ് നടൻ വിജയ്. തന്റെ ആരാധകർക്കു വേണ്ടി പ്രത്യേകമായി പരിപാടികളൊക്കെ സംഘടിപ്പിക്കാറുണ്ട് താരം. എസ്എസ് സി, എച്ച് എസ് സി പരീക്ഷകൾക്ക് വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വേദിയിൽ വിജയ് സംസാരിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

Advertisment

അസുരൻ എന്ന ധനുഷ് ചിത്രത്തിലെ ഡയലോഗാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ കാരണമായതെന്നാണ് വിജയ് പറയുന്നത്. നമ്മുടെ കയ്യിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നുകൊണ്ടുപോകാൻ സാധിക്കും എന്നാൽ വിദ്യാഭ്യാസം മാത്രം മോഷ്ടിക്കാൻ സാധ്യമല്ല എന്ന് അർത്ഥം വരുന്ന ഡയലോഗാണ് വിജയ് പറഞ്ഞത്. ഈയടുത്ത് കണ്ടൊരു ചിത്രത്തിലെ ഡയലോഗ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ തന്നെ പ്രചോദിപ്പിച്ചെന്നും വിജയ് കൂട്ടിച്ചേർത്തു.

Advertisment

സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലെ മികച്ച 3 റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിനെത്തിയതാണ് താരം. അർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനതുകയും സർട്ടിഫിക്കേറ്റും വിജയ് നൽകി.

2026ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിജയ് ഇത്തരം സേവന പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന അഭിപ്രായങ്ങളും പല ഭാഗത്തു നിന്ന് കേൾക്കുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ ആണ് വിജയ് യുടെ പുതിയ ചിത്രം. വിക്രത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിനു വൻ ഹൈപ്പാണുള്ളത്. ലോകേഷ് സിനിമ യൂണിവേഴ്സിലെ അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പേര് അനൗസ് ചെയ്ത ടീസറിനു തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. കശ്മീരായിരുന്നു ലിയോയുടെ പ്രധാന ലൊക്കേഷൻ.

തൃഷ, സഞ്ജയ് ദത്ത്, മിഷ്കിൻ, പ്രിയ ആനന്ദ്, മാത്യൂ തോമസ്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എസ് ലളിത കുമാർ, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.

Dhanush Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: