/indian-express-malayalam/media/media_files/uploads/2023/05/Asif-Ali-Zama.png)
Source/ Instagram
യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിനു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആസിഫ് തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ആസിഫിന്റെ കുടുംബത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആസിഫിന്റെയും ഭാര്യ സമയുടെ വിവാഹ വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തുക്കൾ ഒന്നിച്ചുള്ളൊരു വീഡിയോയാണ് ആസിഫ് തന്റെ പ്രൊഫൈലിലൂടെ ഷെയർ ചെയ്തത്. ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വീഡിയോയിൽ കാണാം.
ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗ്ഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി. 'Growing together since 2013' എന്നാണ് ആസിഫ് വീഡിയോയ്ക്ക് അടികുറിപ്പായി നൽകിയത്. 2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ കണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. 'പൊളിച്ചടുക്കി തലയും കുത്തി നിന്ന്' എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ '2018' ലാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. വേണു കുന്നപ്പിള്ളിയുടെ നിർമാണിത്തിലൊരുങ്ങിയ ചിത്രം 100 കോടി വിജയം നേടി. തിയേറ്ററുകളിലെത്തി മൂന്ന് ആഴ്ച്ചകൾക്കു ശേഷവും ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.