scorecardresearch

ആസിഫിനെ ചേർത്തുപ്പിടിച്ച് ചാക്കോച്ചൻ; '2018' ന്റെ വിജയാഘോഷത്തിന് ദുബായിലെത്തി താരങ്ങൾ

താരങ്ങൾ ഒന്നിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

താരങ്ങൾ ഒന്നിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update
Kunchacko Boban, Asif Ali, Aparna Balamurali

Source/ Instagram

മലയാളത്തിലെ പ്രിയതാരങ്ങൾ ഒന്നിച്ചുള്ളൊരു സെൽഫി ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. '2018' ചിത്രത്തിന്റെ വിജയാഘോഷത്തിനായി ദുബായിൽ എത്തിയതാണ് താരങ്ങൾ.

Advertisment

കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ ചിത്രത്തിൽ കാണാം. മാത്രമല്ല ചാക്കോച്ചന്റെയും ആസിഫിന്റെയും ഭാര്യമാരായ പ്രിയയും സമയും ഇവർക്കൊപ്പമുണ്ട്. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് ചിത്രം പകർത്തിയത്.

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ഉടൻ തന്നെ ചിത്രം ഒടിടിയിലും സ്ട്രീം ചെയ്യാൻ ആരംഭിക്കും. 2018-ലെ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ലോകമെമ്പാടും നിന്ന് 160 കോടിയിലധികം നേടിയ 2018 മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാണ്.

Advertisment

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, ഇന്ദ്രൻസ്, സുധീഷ്, അജു വർഗീസ്, തൻവി റാം, ഗൗതമി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

"വെള്ളപ്പൊക്കത്തെ വലിയ സ്‌ക്രീനിൽ അനുഭവിപ്പിക്കുക എന്ന, ഈ സിനിമക്ക് ഉണ്ടായിരിക്കമെന്ന് വിശ്വസിക്കുന്ന പ്രാഥമിക ദൗത്യത്തെ, സിനിമ നല്ല രീതിയിൽ കാണികളിൽ എത്തിക്കുന്നു. തീയറ്റർ കാഴ്ചക്ക് തരാൻ കഴിയുന്ന അനുഭവതലങ്ങൾ പ്രേക്ഷകർക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും '2018' വേറിട്ടു നിൽക്കുന്നു. സിനിമാറ്റിക്ക് ആയ വെല്ലുവിളികൾക്ക് അപ്പുറം ഈ രണ്ട് രീതിയിലും ആഘോഷിക്കപ്പെടേണ്ട സിനിമ കൂടിയാണ് 2018. ഐ ഇ മലയാളം റിവ്യൂ.

Asif Ali Kunchacko Boban Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: