/indian-express-malayalam/media/media_files/2025/09/06/anusree-mundu-look-2025-09-06-13-21-45.jpg)
മലയാളത്തിലെ പുതിയ കാല നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി.
Also Read: നിരന്തരം വിവാഹാഭ്യർത്ഥന നടത്തി 17കാരൻ; മറുപടി നൽകി അവന്തിക
മുണ്ടും ഷർട്ടുമിട്ട് സ്റ്റൈലിഷ് ലുക്കിലുള്ള അനുശ്രീയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: മോഹൻലാലിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസി'ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത്മാൻ, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read: ഇന്ത്യയുടെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ; ലോകയെ പ്രശംസിച്ച് പ്രിയങ്ക ചോപ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.