scorecardresearch

ആരോടാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്?  അനുഷ്കയുടെ വീഡിയോ വൈറൽ

ഇന്ത്യ-പാകിസ്ഥാൻ ടി20 മത്സരത്തിനിടെ ഗ്യാലറിയിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിക്കുന്ന അനുഷ്ക ശർമ്മയുടെ വീഡിയോ ആണ് വൈറലാവുന്നത്

ഇന്ത്യ-പാകിസ്ഥാൻ ടി20 മത്സരത്തിനിടെ ഗ്യാലറിയിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിക്കുന്ന അനുഷ്ക ശർമ്മയുടെ വീഡിയോ ആണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Anushka Sharma India vs Pakistan T20 match

ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്ക ശർമ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ന്യൂയോർക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയ അനുഷ്ക, അൽപ്പം അസ്വസ്ഥയായി ആരോടെ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.  

Advertisment

വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അനുഷ്ക ആരോടാണ് ദേഷ്യപ്പെടുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ അന്വേഷണം. ഭാഭിജി ദേഷ്യത്തിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അതേ സമയം, മറ്റൊരു ആരാധകൻ കുറിക്കുന്നത്, മനുഷ്യർക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നാണ്. 

ജൂൺ 9ന് നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിനു പിന്നാലെ, രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദെയ്ക്കും യുസ്‌വേന്ദ്ര ചാഹലിൻ്റെ ഭാര്യ ധനശ്രീക്കുമൊപ്പം ഒരു ഗ്രൂപ്പ് ചിത്രത്തിനായി അനുഷ്‌ക പോസ് ചെയ്തിരുന്നു. ധനശ്രീ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കിടുകയും ചെയ്തു. 

നാല് റൺസ് മാത്രം നേടി വിരാട് പുറത്തായപ്പോൾ അനുഷ്‌ക നിരാശയായി. എന്നാൽ, ഇന്ത്യ വിജയിച്ചപ്പോൾ ആ വിജയം മറ്റുള്ളവർക്കൊപ്പം ആഘോഷിക്കുന്ന അനുഷ്കയേയും ഗ്യാലറിയിൽ കാണാമായിരുന്നു. 

Advertisment

2017-ൽ വിവാഹിതരായ അനുഷ്‌കയ്ക്കും വിരാടിനും രണ്ടു കുട്ടികളാണ് ഉള്ളത്, വാമിക, അകായ്.  2024 ഫെബ്രുവരിയിൽ ആയിരുന്നു മകന്റെ ജനനം. 

അതേസമയം, തൻ്റെ പുതിയ ചിത്രം ചക്ദ എക്‌സ്‌പ്രസിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്ക. അഭിഷേക് ബാനർജി രചിച്ച് പ്രോസിത് റോയ് സംവിധാനം ചെയ്ത്, കർണേഷ് ശർമ്മ നിർമ്മിച്ച ഈ ചിത്രം ഒരു ജീവചരിത്ര സ്പോർട്സ് സിനിമയാണ്.

Read More



Anushka Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: