scorecardresearch

ആരും തിരിച്ചറിയാത്ത നാട്ടിൽ സാധാരണക്കാരനായി; അവധിക്കാല വിശേഷങ്ങളുമായി വിരാട് കോഹ്ലി

ഫെബ്രുവരിയിൽ മകൻ അകായ് ജനിച്ച ശേഷമായിരുന്നു വിരാട് കോഹ്ലിയും അനുഷ്കാ ശർമയും വിദേശത്ത് പോയത്

ഫെബ്രുവരിയിൽ മകൻ അകായ് ജനിച്ച ശേഷമായിരുന്നു വിരാട് കോഹ്ലിയും അനുഷ്കാ ശർമയും വിദേശത്ത് പോയത്

author-image
Entertainment Desk
New Update
Anushka Sharma | Virat Kohli

ചിത്രം: ഇൻസ്റ്റഗ്രാം/ വിരാട് കോഹ്ലി

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ 77 റൺസ് നേടി വിജയ ശിൽപിയായാണ് വിരാട് കോഹ്ലി തന്റെ മടങ്ങിവരവ് ഗംഭീരമാക്കിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന്​ ശേഷം വിരാട് ഭാര്യയും നടിയുമായ അനുഷ്ക ശർമയ്ക്കൊപ്പം വിദേശത്തായിരുന്നു. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ചിലവഴിച്ച രണ്ടു മാസത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് വിരാട്.

Advertisment

ആരും തിരച്ചറിയാത്ത സ്ഥലത്തായിരുന്ന താനും കുടുംബവും എന്നാണ് വിരാട് കോഹ്ലി പറയുന്നത്. "ഞങ്ങൾ നാട്ടിൽ ഇല്ലായിരുന്നു. ആരും തിരിച്ചറിയാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങൾ. ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് സമയം ചെലവഴിക്കുക, രണ്ട് മാസത്തേക്ക് നോർമലായ അനുഭവം നേടുക. ഒരു കുടുംബമെന്ന നിലയിൽ ആതൊരു അതിശയകരമായ അനുഭവമായിരുന്നു," ബെംഗളൂരു- പഞ്ചാബ് മത്സരത്തിന് ശേഷം വിരാട് കോഹ്ലി പറഞ്ഞു.

ഹര്‍ഷ ഭോഗ്‌ലെയുമായുള്ള സംഭാഷണത്തിനിടെയാണ് വിരാട് കോഹ്ലി തന്റെ അവധിക്കാലത്തെ പറ്റി സംസാരിച്ചത്. വാമികയാണ് ദമ്പതികളുടെ ആദ്യം കുട്ടി. 2024 ഫെബ്രുവരി 15നാണ് ഇരുവരും മറ്റൊരു ആൺകുട്ടിയുടെ മാതാപിതാക്കളായത്. നേരത്തെ രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ആരാധകരുമായി പങ്കുവച്ചത്.

ആരും തിരിച്ചറിയാതെ വഴിയിലൂടെ ഒരു സാധാരണക്കാരനായി നടക്കുന്നതും, സാധാരണക്കാരനെ പോലെ ജീവിക്കുന്നതും വളരെ മനോഹരമായ അനുഭവമാണെന്നും വിരാട് പറഞ്ഞു. രണ്ട് മാസം ആരും തന്റെ പേര് വിളിച്ച് വരാതിരുന്നത്കൊണ്ട് മടങ്ങിയെത്തിയപ്പോൾ പെട്ടന്നുള്ള ബഹളങ്ങളിലും ആരാവങ്ങളിലും ആരാധകരെ നോക്കാൻ സാധിച്ചില്ലെന്നും കോഹ്ലി പറഞ്ഞു. 

Advertisment

നാല് വിക്കറ്റിനാണ്, പഞ്ചാബ് കിങ്ങ്സിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ രണ്ടാം ഐപിഎൽ മത്സരത്തിൽ പാരജയപ്പെടുത്തിയത്. പതിനൊന്ന് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതമാണ് വിരാടിന്റെ 49 പന്തിലെ 77 റൺസ് നേട്ടം.

Read More 

IPL 2024 Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: