scorecardresearch

ലോകത്തിലെ മുഴുവൻ പ്രണയവും ആശംസിക്കുന്നു; അനുരാഗിന്റെ മകൾക്ക് ആശംസയുമായി മുൻ ഭാര്യ കൽക്കി

അനുരാഗ് കശ്യപിൻ്റെ മകൾ ആലിയയും ഷെയ്ൻ ഗ്രിഗോയറുമായുള്ള വിവാഹത്തിന് ആശംസകളുമായി അനുരാഗിന്റെ മുൻഭാര്യയും നടിയുമായ കൽക്കി കൊച്ച്ലിൻ 

അനുരാഗ് കശ്യപിൻ്റെ മകൾ ആലിയയും ഷെയ്ൻ ഗ്രിഗോയറുമായുള്ള വിവാഹത്തിന് ആശംസകളുമായി അനുരാഗിന്റെ മുൻഭാര്യയും നടിയുമായ കൽക്കി കൊച്ച്ലിൻ 

author-image
Entertainment Desk
New Update
Anurag Kashyap Kalki Koechlin

Kalki Koechlin congratulates Anurag Kashyap’s daughter Aaliyah Kashyap

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെയും  ഷെയ്ൻ ഗ്രിഗോയറിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വധൂവരന്മാർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അനുരാഗിന്റെ മുൻഭാര്യയും നടിയുമായ കൽക്കി കൊച്ച്ലിൻ. 

Advertisment

ദേവ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച അനുരാഗും കൽക്കിയും 2011ലാണ് വിവാഹിതരായത്. 2015ൽ  ഇരുവരും വേർപിരിയുകയും ചെയ്തു. വേർപിരിഞ്ഞെങ്കിലും നല്ല ബന്ധത്തിലാണ് കൽക്കിയും അനുരാഗും. 

"ലോകത്തിലെ എല്ലാ 'ഇഷ്‌കും പ്യാരും മൊഹബത്തും," നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് കൽക്കി കുറിച്ചത്. 

Advertisment

അനുരാഗ് കശ്യപിൻ്റെ മകൾ ആലിയ കശ്യപും കാമുകൻ ഷെയ്ൻ ഗ്രിഗോയറും ബുധനാഴ്ച മുംബൈയിൽ  പരമ്പരാഗത വിവാഹ ചടങ്ങിലാണ്  വിവാഹിതരായത്. 

Read More

Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: