scorecardresearch

നിർമാതാക്കളുടെ സംഘടനയിൽ തർക്കം രൂക്ഷം;സുരേഷ്കുമാറിനെതിരെ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ:പിന്തുണച്ച് പ്രിത്വിരാജ്

സുരേഷ് കുമാറിൻറെ പ്രസ്താവനയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ആൻറണി പെരുമ്പാവൂർ ഫെയ്സ് ബുക്കിൽ കുറിച്ചു

സുരേഷ് കുമാറിൻറെ പ്രസ്താവനയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ആൻറണി പെരുമ്പാവൂർ ഫെയ്സ് ബുക്കിൽ കുറിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Antony Perumbavoor Sureshkumar

സുരേഷ് കുമാറിനെതിരെ തുറന്നടിച്ച് ആന്റെണി പെരുമ്പാവൂർ

നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ. സുരേഷ്കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്ന് ആൻ്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ ആലോചിച്ചില്ല.

Advertisment

ആൻ്റോ ജോസഫിനെ പോലെയുള്ളവർ സുരേഷ്കുമാറിനെ തിരുത്തണമെന്നും ആൻ്റണി പെരുമ്പാവൂർ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സംഘടനയിൽ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങൾ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാൻ അദ്ദേഹം തയാറായതുകൊണ്ട് അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങൾക്കുമുന്നിൽ തുറന്നുപറയുകയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് കണ്ടു. മറ്റു ചില സംഘടനകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാൻ തയാറായത് എന്നാണ് താൻ കരുതുന്നതെന്നും എന്നാൽ ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

Advertisment

അതേസമയം ആൻ്റണി പെരുമ്പാവൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ച് പ്രിത്വിരാജ് സുകുമാരൻ രംഗത്തെത്തി. എല്ലാം ഓക്കെ അല്ലെ അണ്ണാ എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്.

സമരം തീരുമാനിച്ചത് ഒറ്റയ്ക്കല്ല-സുരേഷ് കുമാർ

നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ രം​ഗത്തെത്തി. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.

ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

Read More

Malayalam Film Industry Film Producers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: