scorecardresearch

'ചുംബന' രംഗം ഉൾപ്പെടുത്തിയില്ല; അനിമൽ ഒടിടി പതിപ്പിൽ നിരാശ അറിയിച്ച് ആരാധകർ

ബോബി ഡിയോളിന്റെ കഥാപാത്രവും രൺബീർ കപൂറിൻ്റെ കഥാപാത്രവും തമ്മിലുള്ള ചുംബന രംഗം ഉൾപ്പെടുത്താത്തിലാണ് ആരാധകർ നിരാശ പ്രകടിപ്പിച്ചത്

ബോബി ഡിയോളിന്റെ കഥാപാത്രവും രൺബീർ കപൂറിൻ്റെ കഥാപാത്രവും തമ്മിലുള്ള ചുംബന രംഗം ഉൾപ്പെടുത്താത്തിലാണ് ആരാധകർ നിരാശ പ്രകടിപ്പിച്ചത്

author-image
Entertainment Desk
New Update
Animal movie Ott

ജനുവരി 26ന് അനിമൽ ഒടിടിയിൽ പ്രദർശനത്തിനെത്തി (ചിത്രം: ഇൻസ്റ്റഗ്രാം)

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അനിമൽ. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിൽ 900 കോടിയിലധികം നേടിയ ചിത്രം, റിപ്പബ്ലിക് ദിനത്തിലാണ് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസിനെത്തിയത്. തിയേറ്ററിൽ വിജയം നേടിയിട്ടും, സ്ത്രീ വിരുദ്ധതയിലും ടോക്സിസിറ്റിയിലും ചിത്രം വിമർശനവും നേരിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി പതിപ്പിൽ സംവിധായകൻ വാഗ്ദാനം ചെയ്ത രംഗംങ്ങൾ ഇല്ലാ എന്ന വിമർശനമാണ് ഒരുകൂട്ടം കാഴ്ചക്കാർ​ ഉന്നയിക്കുന്നത്.

Advertisment

ചിത്രത്തിന്റെ എഡിറ്റംഗിൽ കട്ടുചെയ്ത രംഗങ്ങൾ ഉൾപ്പെടുത്തുമെന്ന സംവിധായകൻ സന്ദീപ് റെഡ്ഡി പറഞ്ഞിരുന്നു. ഇതിൽ പ്രധാനമായിരുന്നു നടൻ ബോബി ഡിയോളിന്റെ കഥാപാത്രവും രൺബീർ കപൂറിൻ്റെ കഥാപാത്രവും തമ്മിലുള്ള കട്ടുചെയ്ത ചുംബന രംഗം. ഈ രംഗങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്.

രശ്മിക മന്ദാന , ത്രിപ്റ്റി ദിമ്രി, അനിൽ കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൻ്റെ തിയറ്റർ റൺ ടൈം 3 മണിക്കൂർ 21 മിനിറ്റായിരുന്നു. എന്നാൽ സംവിധായകന്റെ വാഗ്ദാനം അനുസരിച്ച്, കട്ടുചെയ്ത ഒരു രംഗങ്ങളും നെറ്റഫ്ലിക്സിൽ സ്ട്രീം ചെയ്തില്ല. 

ചിത്രത്തിന്റെ വിപുലീകരിച്ചതും ദൈർഘ്യമേറിയതുമായ പതിപ്പാണ് ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവുക എന്നും, ഓൺലൈൻ പതിപ്പിൽ എട്ട് മിനിറ്റ് കട്ടുചെയ്ത രംഗങ്ങൾ കുട്ടിച്ചേർത്ത് മൊത്തം 209 മിനിറ്റോളമുണ്ടാകുമെന്നും, റിപ്പോർട്ട് വന്നിരുന്നു. 

Advertisment

"ഞാൻ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ, ഒരുപാട് പ്രശ്നങ്ങൾ കണ്ടെത്തി. എന്നാൽ നെറ്റ്ഫ്ലിക്സ് പതിപ്പിൻ്റെ എല്ലാ പ്രശ്നങ്ങളും ശരിയാക്കും. ഞാൻ നിലവിൽ നെറ്റ്ഫ്ലിക്സ് പതിപ്പ് എഡിറ്റ് ചെയ്യുകയാണ്, അതിൽ കുറച്ച് ഷോട്ടുകൾ കൂടി ഉണ്ടാകും," സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

Read More

Animal Ranbeer Kapur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: