scorecardresearch

പുതിയ തുടക്കം;  പങ്കാളിയെ പരിചയപ്പെടുത്തി അനീഷ് ഉപാസന

നടി അഞ്ജലി നായർ ആയിരുന്നു അനീഷിന്റെ മുൻഭാര്യ. ഇരുവരും 9 വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞു. ബാലതാരം ആവണി മകളാണ്

നടി അഞ്ജലി നായർ ആയിരുന്നു അനീഷിന്റെ മുൻഭാര്യ. ഇരുവരും 9 വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞു. ബാലതാരം ആവണി മകളാണ്

author-image
Entertainment Desk
New Update
Aneesh Upasana Thushara Kamalakshi

അനീഷ് ഉപാസനയും തുഷാര കമലാക്ഷിയും

പ്രണയം വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'സഖിയോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് അനീഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ തുഷാരയെ പരിചയപ്പെടുത്തിയത്.

Advertisment

 'എസ്‌കലേറ്റർ' എന്ന ചിത്രത്തിൽ തുഷാര  അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയ്ക്കും ഏറെ സുപരിചിതയായ തുഷാര. 

Also Read: Kerala Crime Files Season 2 Review: തിരക്കഥയുടെ കരുത്തിൽ തിളങ്ങുന്ന കേരള ക്രൈം ഫയൽ 2; റിവ്യൂ

Advertisment

നടി അഞ്ജലി നായർ ആയിരുന്നു അനീഷിന്റെ മുൻഭാര്യ. ഇരുവരും 9 വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിലും ആവണി വേഷമിട്ടിരുന്നു.

Also Read: കൈയ്യിൽ പൊള്ളലേറ്റിട്ടും അഭിനയം തുടർന്ന ആവണി; ധൈര്യത്തെ പ്രശംസിച്ച് സൂര്യ

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന രീതിയിൽ കരിയർ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ, ജാനകി ജാനേ എന്നിവയാണ് അനീഷിന്റെ പ്രധാന ചിത്രങ്ങൾ.

Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക

മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിലും അനീഷ് ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ പേഴ്സണൽ ഫോട്ടോഷൂട്ടുകളിലേറെയും ചെയ്യുന്നത് അനീഷാണ്. 

Also Read: New malayalam Films OTT: ഒടിടിയിൽ കാണാം, 7 മലയാളം ചിത്രങ്ങൾ

Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: