scorecardresearch

ഞാനും എൻ്റെ ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു, ഞങ്ങൾക്ക് ഒരു കുഞ്ഞ് വരാൻ പോകുന്നു; ബാല

മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ  രംഗത്തെത്തിയിരുന്നു.

മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ  രംഗത്തെത്തിയിരുന്നു.

author-image
Entertainment Desk
New Update
Bala Kokila

നടൻ ബാല, ഭാര്യ കോകില

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചനം അതിനെ തുടർന്നുണ്ടാകുന്ന വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമാകാറുണ്ട്. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്.

Advertisment

എന്നാൽ ഇപ്പോഴിതാ വിവാഹമോചന ഉടമ്പടിയിൽ ബാല അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടു എന്ന പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായാണ് നിർമ്മിച്ചതെന്ന പരാതി കൂടിയുണ്ട്. 

Actor Bala, Bala Kokila
ഭാര്യ കോകിലയും ബാലയെ അനുകൂലിച്ചെത്തിയിരുന്നു 

വിവാഹ ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും, വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അമൃത തൻ്റെ പരാതിയിൽ ചൂണ്ടികാണിക്കുന്നു. 

Advertisment

എന്നാൽ പോലീസിനും കോടതിക്കും താൻ കൊടുത്ത വാക്ക് ഇതുവരെ തെറ്റിച്ചിട്ടില്ല, സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കിക്കൊണ്ട് ഒരു വീഡിയോ ബാല തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇന്നലെ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യ കോകിലയും നടന് പിന്തുണയുമായി വീഡിയോയിൽ ഒപ്പം ഉണ്ട്. ഒരു പ്രശ്നത്തിനും താൽപര്യമില്ലാത്ത താൻ വ്യാജരേഖ ചമച്ചു എന്ന് പറയുന്നത് തെറ്റാണെന്നും മാധ്യമങ്ങൾ ഒരിക്കലും അത്തരത്തിൽ പറയരുതെന്നും ബാല വീഡിയോയിൽ പറയുന്നു. 

''എൻ്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് ഞാൻ കോടതിയോടും പോലീസിനോടും വാക്ക് കൊടുത്തിട്ടുണ്ട്. അത് ഞാൻ പാലിച്ചു. പിന്നെ കേസിനു മുകളിൽ കേസ് കൊടുത്ത് എൻ്റെ വായടച്ചിട്ട് മിണ്ടാതിരിക്കണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാണ്'' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

''താൻ മിണ്ടിയാലും മിണ്ടാതിരുന്നലും പ്രശ്നമാണ് എന്ന് ബാല തുറന്നടിക്കുന്നു. ഞങ്ങൾ ഇപ്പോൾ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ മറ്റേ സൈഡിൽ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുന്നു. സംസാരിച്ചാൽ എൻ്റെ പേരിൽ അടുത്ത കേസ് വരും, ഇല്ലെങ്കിൽ യൂട്യൂബേഴ്സും മറ്റ് ചാനലുകാരും ഉൾപ്പെടെ എനിക്കെതിരെ ആരോപണങ്ങൾ പറയും'' ബാല കൂട്ടിച്ചേർത്തു.

''ഞാൻ എൻ്റെ ഭാര്യയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങൾക്കൊരു കുട്ടി വരാൻ പോവുകയാണ്, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോകുന്നതാണ് നല്ലത്. അവരവർക്ക് അർഹതപ്പെട്ടത് അവരവർക്ക് തീർച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്ന് പറഞ്ഞത് തെറ്റായിപ്പോയി. ഒരുപാട് പേർക്ക് നന്മ ചെയ്യുന്ന ആളാണ് ഞാൻ, ആ നന്മയ്‌ക്കെല്ലാം വിഷം വയ്ക്കുന്നതുപോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല'' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. 

മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ  രംഗത്തെത്തിയിരുന്നു.

Read More

Bala Divorce

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: