scorecardresearch

വസ്ത്രങ്ങളും ചെരുപ്പുകളും ഉള്‍പ്പടെ ബച്ചന്‍ വക കേരളത്തിന്‌ ആറു കാര്‍ട്ടന്‍ സ്നേഹവും 51 ലക്ഷം രൂപയും

സാമ്പത്തിക സഹായം കൂടാതെ ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റ്കള്‍, 25 പാന്റ്, 20 ഷര്‍ട്ട്‌, സ്കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത്

സാമ്പത്തിക സഹായം കൂടാതെ ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റ്കള്‍, 25 പാന്റ്, 20 ഷര്‍ട്ട്‌, സ്കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത്

author-image
WebDesk
New Update
Amitabh Bachchan donates Rs 51 lakhs and his personal belongings towards Kerala flood relief

Amitabh Bachchan donates Rs 51 lakhs and his personal belongings towards Kerala flood relief

"കേരളത്തിന്‌ ഒന്നും കൊടുത്തില്ലേ സാര്‍" എന്ന ചോദ്യമാണ് അമിതാഭ് ബച്ചനെ ചൊടിപ്പിച്ചത്. പ്രളയക്കെടുതിയിലാണ്ട കേരളത്തിന്‌ കൈതാങ്ങാകാന്‍ ബോളിവുഡ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ ആദ്യം കൂടിയത് ബച്ചനും മകന്‍ അഭിഷേകുമാണ്. എന്നാല്‍ ആരൊക്കെ എത്രയൊക്കെ സംഭാവന ചെയ്തു എന്ന് പുറത്തു പറഞ്ഞിരുന്നില്ല. ഒരു വലിയ തുകയായി സമാഹരിച്ചു കേരളത്തിലേക്ക് കൊടുക്കും എന്നാണ് റസൂല്‍ പൂക്കുട്ടി അറിയിച്ചത്.

Advertisment

ഇതിനിടയിലാണ് ബച്ചന്റെ ട്വീറ്ററില്‍ പരിഹാസവുമായി ഒരാള്‍ എത്തിയത്. "കേരളത്തിന്‌ ഒന്നും കൊടുത്തില്ലേ സാര്‍" എന്ന ചോദ്യത്തിന് സ്വതവേ ട്വിറ്റെറില്‍ അധികം ഇടപെടലുകള്‍ നടത്താത്ത അമിതാഭ് ബച്ചന്‍ മറുപടി പറഞ്ഞു.

"ഞാന്‍ കൊടുത്തു, നിങ്ങള്‍ കൊടുത്തോ?" എന്നൊരു മറുചോദ്യം കൊണ്ടാണ് ബച്ചന്‍ അതിനെ നേരിട്ടത്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപയും സാധനസാമഗ്രഹികളും സംഭാവന ചെയ്തു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന പലതും ബച്ചന്‍ കേരളത്തിന്‌ കൊടുത്തു വിട്ടതായി റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റ്കള്‍, 25 പാന്റ്, 20 ഷര്‍ട്ട്‌, സ്കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത് എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

Advertisment

Read More: കേരളത്തിനും കുടകിനും വേണ്ടി കൈനീട്ടി ഐശ്വര്യ റായ്

ബച്ചന്‍ കുടുംബം കൂടാതെ ധാരാളം ബോളിവുഡ് താരങ്ങളും കേരളത്തെ പിന്തുണച്ചു കൊണ്ട് സജീവമായി രംഗത്ത്‌ വന്നിരുന്നു. വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍ എന്നിവരാണ് കേരളത്തിന്‌ സഹായ ഹസ്തം ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കേരളത്തിന്റെ ദുരിതാവസ്ഥ ബോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി, അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് കേരളത്തെ സഹായിക്കണം എന്ന് താന്‍ നേരിട്ട് അഭ്യര്‍ഥിച്ചതായും അവരുടെ സംഭാവനകളെ എല്ലാം ചേര്‍ത്ത് സമാഹരിക്കുകയാണ് ഇപ്പോള്‍ എന്നും റസൂല്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് കേരളത്തിനൊപ്പം നില്‍ക്കുന്നു എന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടെന്ന് തന്നെ റസൂലിന്റെ ആവശ്യത്തിനോട്‌ ഷാരൂഖ് ഖാന്‍ പ്രതികരിക്കുകയും ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്തു.  അദ്ദേഹം അഞ്ചു കോടി രൂപ സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബോളിവുഡില്‍ നിന്നും നിരവധി പേര്‍ കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം അക്ഷയ് കുമാര്‍ നല്‍കിയ ചെക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

Read More: ആദ്യ സിനിമയുടെ പ്രതിഫലം കേരളത്തിനു നല്‍കി ബോളിവുഡ് താരം

Kerala Floods Amitabh Bachchan Relief Fund

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: